Results 1 to 2 of 2

Thread: സ്തനാര്*ബുദം

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Dec 2010
    Posts
    1,923

    Default സ്തനാര്*ബുദം

    സ്തനാര്*ബുദം



    സ്തനാര്*ബുദം

    സ്ത്രീകളില്* ഏറ്റവുമധികം കാണപ്പെടുന്ന അര്*ബുദാവസ്ഥയാണ് സ്തനാര്*ബുദം . ആഗോളാടിസ്ഥാനത്തില്* തന്നെ, സ്ത്രീമരണങ്ങള്*ക്ക് നിദാനമായി വര്*ത്തിക്കുന്ന രോഗങ്ങളില്* രണ്ടാംസ്ഥാനമാണിതിന്ന്. അതിസാധാരണവും ഞെട്ടിക്കുന്നതുമായ അര്*ബുദബാധയാണെന്നതിനാല്*, ഇതിന്നെതിരെ, വ്യാപകമായ കുരിശുയുദ്ധത്തിനുള്ള ഏകോപനരീതികള്* ആവിഷ്*കരിച്ചുവരികയാണ്. ഒരുസ്ത്രീയെ സംബന്ധിച്ചിടത്തോളം, സ്തനാര്*ബുദബാധയ്ക്കുള്ള സാധ്യത 12 ശതമാനമാണെന്നതുതന്നെ, പ്രശ്*നത്തിന്റെ പ്രാമുഖ്യം വെളിവാക്കുന്നു. പ്രായമേറുന്തോറും സ്തനാര്*ബുദബാധയ്ക്കുള്ള സാധ്യതയും ഏറിവരുന്നു.

    വഴികള്*, സാധ്യതകള്*

    1. ജനിതക സാഹചര്യവും കുടുംബപശ്ചാത്തലവും: സ്തനാ ര്*ബുദങ്ങളില്* ഏറിയപങ്കും കുടുംബപാരമ്പര്യം അവകാശപ്പെടാനില്ലാത്തതാണെങ്കിലും, ഏറ്റവും അടുത്ത ബന്ധുക്കളില്* ആര്*ക്കെങ്കിലും സ്തനാര്*ബുദം വന്നിട്ടുണ്ടെങ്കില്*, നിശ്ചയമായും അത്തരക്കാരില്* സ്തനാര്*ബുദത്തിന്റെ തോത് ഗണ്യമായി ഏറിവരുന്നതായാണ് കാണുന്നത്.

    2. ആര്*ത്തവം - തുടക്കവും ഒടുക്കവും: വളരെ നേരത്തേയു ള്ള ആര്*ത്തവാരംഭവും (12 വയസ്സിനു മുമ്പ്) വൈകിയുള്ള ആര്*ത്തവവിരാമവും (55 വയസ്സിനു മുകളില്*) സ്തനാര്*ബുദത്തിനുള്ള അനുകൂല ഘടകങ്ങളത്രെ. എന്നാല്* മുപ്പതു വയസ്സിനു മുമ്പ് ആദ്യപ്രസവം, കൂടിയ ഗര്*ഭപ്രസവങ്ങള്* ഇവ സംരക്ഷിതവലയം ചമയ്ക്കുന്നു.

    3. ഭക്ഷണവും ജീവിതക്രമവും: വിവിധ വംശവര്*ഗങ്ങള്*ക്കിടയിലെ സ്തനാര്*ബുദത്തിന്റെ ഏറ്റക്കുറച്ചിലുകള്*, അവരുടെ ജീവിതരീതിയുമായും ഭക്ഷണക്രമവുമായും സ്തനാര്*ബുദത്തിനുള്ള പങ്ക് അനാവരണം ചെയ്യുന്നുണ്ട്. കൂടിയ കൊഴുപ്പടങ്ങിയ ഭക്ഷണം, ആല്*ക്കഹോളിന്റെ അമിതമായ ഉപയോഗം ഇവ, സ്തനാര്* ബുദത്തിന് വഴിവെക്കുന്ന രണ്ടുഘടകങ്ങള്* ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

    4. ഹോര്*മോണുകളുടെ പങ്ക്: ഗര്*ഭനിരോധന ഗുളികകളിലെ ഹോര്*മോണ്* സങ്കരങ്ങള്*, സ്തനാര്*ബുദ സാധ്യത കൂട്ടുന്നതിന് വഴിവെക്കുമോ എന്ന കാര്യത്തില്* ഇന്നും തീര്*പ്പായിട്ടില്ല. ആര്*ത്തവവിരാമക്കാരില്*, ഉപയോഗത്തിനു നിര്*ദേശിക്കപ്പെടുന്ന ഹോര്*മോണ്* പുനരുത്ഥാന ചികിത്സയു ടെ കാര്യവും ഇതുതന്നെ. ഹോര്*മോണുകളും സ്തനാര്*ബുദവും തമ്മിലുള്ള കാര്യകാരണങ്ങളെപ്പറ്റി വിലയിരുത്തുമ്പോള്*, രോഗിയുടെ പ്രത്യേക പശ്ചാത്തലവും മറ്റു സ്ഥിതിവിവരങ്ങളും അനുകൂലമോ പ്രതികൂലമോ ആയ സമ്പര്*ക്കവും പ്രതികരണങ്ങളും സൃഷ്ടിക്കാന്* പോന്നവയാണെന്ന് ഊന്നിപ്പറയേണ്ടിയിരിക്കുന്നു.


    ചികിത്സ

    സ്തനാര്*ബുദ ചികിത്സയുടെ ഏറ്റവും പ്രധാനപ്പെട്ടവശം, സ്ത നാര്*ബുദത്തെ ആദ്യഘട്ടത്തില്* തന്നെ കണ്ടെത്തുകയെന്നതാണ്. ഏതു സ്തനമുഴയും സ്തനാര്*ബുദമാണെന്ന് കരുതി ചികിത്സയ്*ക്കൊരുങ്ങുക; സ്തനമുഴ അര്*ബുദജന്യമല്ലെന്ന് തീര്*പ്പാകുന്നതുവരെ - ഇതാണ് ചികിത്സയെ നയിക്കുന്ന മുദ്രാവാക്യം.
    രോഗം ബാധിച്ച ഭാഗമോ സ്തനം മുഴുവന്* തന്നെയോ മുറിച്ചുമാറ്റുകയെന്നതാണ് അടിസ്ഥാന ശസ്ത്രക്രിയാതത്ത്വം. സ്തനങ്ങളുമായി ബന്ധപ്പെട്ട കക്ഷത്തിലെ ഗ്രന്ഥികള്* കൂടി നീക്കം ചെയ്യുന്നുവെന്നതാണ് ചികിത്സയുടെ കാതല്*. എന്നാല്*, ഈ രണ്ടാംപാദമില്ലാതെയും സ്തനങ്ങള്* നീക്കംചെയ്യാറുണ്ട്.
    സ്തനം നീക്കംചെയ്യാതെ, അര്*ബുദകലകളെ മാത്രം സമൂലം പറിച്ചുമാറ്റുന്ന രീതിയുമുണ്ട്.

    ഗര്*ഭിണികളിലെ സ്തനാര്*ബുദം
    ഗര്*ഭിണികളെ ബാധിക്കുന്ന, ഏറ്റവും സാധാരണമായ അര്*ബുദമാണ് സ്തനാര്*ബുദം. ശരാശരി പ്രായം 32-38 വയസ്സിനിടെയാണ്. ഗര്*ഭിണികളിലും മുലയൂട്ടുന്നവരിലും സ്തനാര്*ബുദം കണ്ടെത്തുക ഏറെദുഷ്*കരമാണ്. ഗര്*ഭിണികളിലും സ്തനാര്*ബുദം വരുത്തുന്ന പ്രയാസങ്ങള്* ഏറെവ്യത്യസ്തമല്ല. അതുപോലെത്തന്നെയാണ് ചികിത്സാമുറകളും. ഗര്*ഭം അലസിപ്പിക്കല്*, പ്രസവം നേരത്തെയാക്കല്* ഇവയൊന്നും ചികിത്സാഫലങ്ങളെ ഗുണപരമായി ബാധിക്കുന്നതേയില്ല. റേഡിയേഷന്* ചികിത്സ കഴിവതും പ്രസവശേഷമേ അനുവര്*ത്തിക്കാവൂ. അര്*ബുദത്തിനെതിരെയുള്ള കഠിന ഔഷധങ്ങളും ഗര്*ഭിണികളില്* പ്രയോഗിക്കാറില്ല.

    ഡോ. മോഹനന്* നായര്*

  2. #2
    Join Date
    Dec 2010
    Posts
    1,923

    Default സ്തനാര്*ബുദം: നേരത്തെയുള്ള രോഗ നിര്*ണയം പŔ

    സ്തനാര്*ബുദം: നേരത്തെയുള്ള രോഗ നിര്*ണയം പ്രധാനം

    ഇന്നു ലോകത്തുണ്ടാകുന്ന ഏകദേശം 30 ശതമാനം കാന്*സറും ശരിയായ ജീവിതരീതികൊണ്ടു തടയാന്* സാധിക്കും. കൂടാതെ മൂന്നിലൊന്നു കാന്*സറുകള്* നേരത്തേയുള്ള രോഗനിര്*ണയത്തില്* കൂടിയും ശരിയായുള്ള ചികിത്സവഴിയും പൂര്*ണമായും ഭേദമാക്കാന്* സാധിക്കും. ഇന്ത്യയില്* വായ്, തൊണ്ട, ശ്വാസകോശം, സ്തനം, ഗര്*ഭാശയഗളം, കുടല്*, പ്രോസ്റ്റേറ്റ് എന്നീ ഭാഗങ്ങളെ ബാധിക്കുന്ന അര്*ബുദങ്ങളാണ് കൂടുതല്* കണ്ടുവരുന്നത്. കേരളത്തില്* ഗര്*ഭാശയഗള (cervical) കാന്*സര്* നിരക്കു കുറയുകയും സ്തനാര്*ബുദത്തിന്റെ നിരക്ക് കൂടുകയും ചെയ്യുന്നതായാണ് പഠനങ്ങള്* തെളിയിക്കുന്നത്.

    രോഗനിര്*ണയം
    നമ്മുടെ നാട്ടിലുണ്ടാകുന്ന കാന്*സര്* രോഗങ്ങളില്* 50 ശതമാനവും ദിനചര്യകളിലും ജീവിത ശൈലിയിലുമുള്ള മാറ്റങ്ങളിലൂടെ തടയാന്* കഴിയുന്നവയാണ്. ചുരുക്കത്തില്* പകുതിയിലധികം കാന്*സറും നാം ക്ഷണിച്ചുവരുത്തുന്നവയാണ്. കാന്*സര്* നിദാനങ്ങളായ പുകയില, മദ്യം, തെറ്റായ ആഹാരക്രമം, കുത്തഴിഞ്ഞ ലൈംഗിക രീതി, അന്തരീക്ഷ മലിനീകരണം തുടങ്ങിയവയെക്കുറിച്ചറിയാമെങ്കിലും വിവിധതരത്തിലുള്ള കാന്*സര്* രോഗങ്ങള്* ഇവിടെ വര്*ധിക്കുന്നതായാണ് പഠനങ്ങള്* പറയുന്നത്.

    കാന്*സറുണ്ടാക്കുന്ന ചില കാരണങ്ങള്*
    അന്തരീക്ഷമലിനീകരണം, പുകവലി, മായം ചേര്*ന്ന പദാര്*ഥങ്ങള്*, കീടനാശിനികള്* ചേര്*ന്ന പച്ചക്കറികള്*, തൊഴില്* സ്ഥലത്തുള്ള രാസവസ്തുക്കള്* തുടങ്ങിയവ. അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, പ്രതിരോധമരുന്നുകള്* കൃത്യമായി എടുക്കാതിരിക്കുക, അണുബാധ, വേണ്ട രീതിയിലും അളവിലുമുള്ള പഴവര്*ഗങ്ങളും ഇലക്കറികളും കഴിക്കാതിരിക്കുക, സമീകൃത ആഹാരത്തിന്റെ കുറവ് എന്നിവ. ചില കാന്*സറുകളുടെ (സ്തനാര്*ബുദം, കുടല്* കാന്*സര്*) കാര്യത്തില്* പാരമ്പര്യത്തിനും പ്രധാന പങ്കുണ്ട്. എന്നാല്* ചില അര്*ബുദങ്ങള്* എന്തുകൊണ്ടുണ്ടാകുന്നുവെന്നു പറയാന്* വൈദ്യശാസ്ത്രത്തിനു സാധിച്ചിട്ടില്ല. ഈ സാഹചര്യങ്ങള്* കണക്കിലെടുക്കുമ്പോള്* ആരും തന്നെ ഈ രോഗത്തിന് അതീതരല്ല എന്നുള്ള തിരിച്ചറിവ് നമുക്കാവശ്യമാണ്. അതിനാല്* ആരംഭദശയിലുള്ള രോഗനിര്*ണയവും കൃത്യമായ ചികിത്സയും പ്രാധാന്യമര്*ഹിക്കുന്നു.

    സ്തനാര്*ബുദം
    കേരളത്തിലെ സ്ത്രീകളില്* ഏറ്റവും കൂടുതല്* കണ്ടുവരുന്നത് സ്തനാര്*ബുദമാണ്. എന്നാല്* ഇത് ഭയക്കേണ്ട രോഗമല്ല. രോഗ ലക്ഷണങ്ങളെക്കുറിച്ചുള്ള ശരിയായ അവബോധം നേരത്തേ ഡോക്ടറെ സമീപിക്കാനും അതുവഴി രോഗം പ്രതിരോധിക്കാനും കഴിയും.

    ലക്ഷണങ്ങള്*
    -മാറിലുണ്ടാകുന്ന മുഴകളോ കല്ലിപ്പുകളോ (വേദനയുണ്ടാകണമെന്നില്ല)
    -സ്തനാകൃതിയില്* വരുന്ന വ്യതിയാനം
    -ചര്*മത്തിലുണ്ടാകുന്ന മാറ്റങ്ങള്*
    -മുലഞെട്ട് ഉള്ളിലോട്ടു വലിഞ്ഞിരിക്കുക
    -മുലക്കണ്ണില്* നിന്നുള്ള ശ്രവങ്ങള്*
    -മുലക്കണ്ണിലുണ്ടാകുന്ന നിറം മാറ്റമോ, വ്രണങ്ങളോ
    -കക്ഷത്തിലുണ്ടാകുന്ന കഴല വീക്കം
    നേരത്തേയുള്ള രോഗനിര്*ണയം കൊണ്ട് സ്തനം മുഴുവനായും മുറിച്ചുമാറ്റേണ്ട അവസ്ഥ ഇല്ലാതാക്കാം. കൂടാതെ ഉയര്*ന്ന രോഗശമന നിരക്ക്, ചെലവുകുറഞ്ഞ ചികിത്സ, കൂടുതല്* ആത്മവിശ്വാസം തുടങ്ങിയവയാണ് മെച്ചങ്ങള്*.

    സ്വയം പരിശോധന
    ഇരുപതു വയസ്സുകഴിഞ്ഞ എല്ലാ സ്ത്രീകളും മാസത്തിലൊരിക്കല്* സ്വയം പരിശോധന ചെയ്യാന്* ശ്രദ്ധിക്കണം. രണ്ട് ഘട്ടങ്ങളായി സ്വയം പരിശോധന ചെയ്യാം.
    സ്തനചര്*മത്തിലുള്ള നിറഭേദം, സ്തനത്തിലെ ആകൃതിയിലോ, വലിപ്പത്തിലോ ഉള്ള മാറ്റങ്ങള്*, മുലഞെട്ടുകള്* ഒരു പോലെയാണോ എന്നൊക്കെ കണ്ണാടിയുടെ മുന്നില്* നിന്നുനിരീക്ഷിക്കുക.

    തൊട്ടുള്ള പരിശോധന
    സ്​പര്*ശിച്ചുള്ള പരിശോധനയാണ് മറ്റൊന്ന്. നിന്നുകൊണ്ടും കിടന്നുകൊണ്ടും ഈ പരിശോധന നടത്താം. കൈയിലെ പെരുവിരലൊഴികെയുള്ള നാലുവിരലുകള്* കൊണ്ടു പരിശോധനയാണ് അതിലൊന്ന്:

    ഇടതു കൈവിരലുകള്*കൊണ്ട് മൃദുവായി അമര്*ത്തി വൃത്താകൃതിയില്* ചലിപ്പിച്ചുകൊണ്ട് വലത്തേ സ്തനം പൂര്*ണമായും പരിശോധിക്കുക. വലതുകൈകൊണ്ട് ഇടതുസ്തനം പരിശോധിക്കണം. കൂടാതെ കക്ഷത്തില്* എന്തെങ്കിലും കല്ലിപ്പുകളോ മറ്റോ ഉണ്ടോ എന്നുകൂടി നോക്കാം. കിടന്നു പരിശോധിക്കുമ്പോള്* അതതുവശത്തുള്ള തോളിന്റെ അടിയില്* ചെറിയ തലയിണവെച്ചാല്* പരിശോധന കൂടുതല്* കൃത്യമാവും.

    ആര്*ത്തവത്തിനുശേഷം ഒരാഴ്ച കഴിഞ്ഞുവേണം പരിശോധന ചെയ്യേണ്ടത്. ആര്*ത്തവവിരാമം വന്നവരും ഗര്*ഭപാത്രം നീക്കം ചെയ്തവരും മാസത്തിലൊരിക്കല്* ഒരു പ്രത്യേകദിവസം പരിശോധിക്കണം.

    20 നും 40 നും ഇടയ്ക്കുപ്രായമുള്ളവര്* രണ്ടുവര്*ഷത്തിലൊരിക്കല്* കുടുംബഡോക്ടറെകൊണ്ടു സ്തനം പരിശോധിപ്പിക്കണം. സ്തനാര്*ബുദം ഉണ്ടാകാനുള്ള സാധ്യതയനുസരിച്ച് 40 വയസ്സിനുമുകളിലുള്ളവര്* വര്*ഷത്തിലൊരിക്കലോ ആറുമാസത്തിലൊരിക്കലോ ഇത്തരം പരിശോധന നടത്തണം.

    മാമോഗ്രാഫി
    രോഗലക്ഷണങ്ങള്* കണ്ടു തുടങ്ങുന്നതിനുമുമ്പ് സ്തനത്തിലെ വളരെ ചെറിയ മുഴകള്* പോലും കൃത്യമായി മനസ്സിലാക്കുവാന്* സഹായിക്കുന്ന ഏറ്റവും മികച്ച രീതിയാണ് മാമോഗ്രാഫി. വീര്യം കുറഞ്ഞ എക്*സ്*റേ സ്തനത്തിലൂടെ കടത്തിവിട്ടാണ് ഇതുചെയ്യുന്നത്. 40 വയസ്സിനു മുകളില്* പ്രായമുള്ള എല്ലാ സ്ത്രീകളും ഒന്നുമുതല്* രണ്ടു വര്*ഷക്കാലയളവില്* മാമോഗ്രാഫി ചെയ്തിരിക്കണം. സ്തനാര്*ബുദം വരാന്* സാധ്യത കൂടുതലുള്ളവര്* ഡോക്ടറുമായി ചര്*ച്ച ചെയ്ത് 40 വയസ്സിനു മുന്*പുപരിശോധന വേണമോ എന്നു തീരുമാനിക്കണം.

    ആര്*ത്തവം കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം മാമോഗ്രാം ചെയ്യുന്നതായിരിക്കും ഉചിതം. സ്തന പരിശോധനയില്* രോഗസാധ്യത കണ്ടെത്തിയാല്* ഉടന്* വിദഗ്ധ ചികിത്സ തേടണം. ഓര്*ക്കുക നേരത്തേയുള്ള ചികിത്സ സ്തനാര്*ബുദത്തില്* നിന്നുള്ള മോചനം എളുപ്പമാക്കുന്നു.

    സാധ്യത കൂടുതലുള്ളവര്*

    *50- വയസ്സില്* അധികം പ്രായമുള്ള സ്ത്രീകള്*
    *കുടുംബ ചരിത്രം: അമ്മയേ്ക്കാ മകള്*ക്കോ, സഹോദരിക്കോ സ്തനാര്*ബുദമുണ്ടായിട്ടുണ്ടെങ്കില്*
    *വ്യക്തിഗത ചരിത്രം
    *12 വയസ്സിനുമുമ്പ് ആര്*ത്തവം ആരംഭിച്ചിട്ടുള്ളവര്*
    *55 വയസ്സിനുശേഷം ആര്*ത്തവ വിരാമം ഉണ്ടായിട്ടുള്ള സ്ത്രീകള്*
    *ആദ്യത്തെ ഗര്*ഭധാരണം 30 വയസ്സിനുശേഷം
    *ഒരിക്കലും ഗര്*ഭിണിയാകാത്ത സ്ത്രീകള്*
    *ആര്*ത്തവ വിരാമത്തിനുശേഷം അമിത ഭാരമുണ്ടായവര്*
    *ജനിതക വ്യതിയാനം വന്ന ബ്രസ്റ്റ് കാന്*സര്* ജീനുകളുള്ളവര്*

    ഡോ. മോഹനന്* നായര്*

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •