35 വയസു കഴിഞ്ഞാല്* മുട്ട കഴിക്കാന്* പാടില്ലെന്നാണ് ഇക്കാലത്തെ അലിഖിത നിയമം. അഥവാ കഴിച്ചാലോ? മുട്ടയുടെ വെള്ള മാത്രം ശാപ്പിട്ട് മഞ്ഞക്കരു ദൂരെയെറിയും. എന്താ കാരണം? ഈ മുട്ടയെന്നു പറയുന്നതേ, നമ്മുടെ ഹൃദയത്തെ തകര്*ക്കുമത്രെ! കൊളസ്ട്രോള്* ഉയര്*ത്തി ആളെക്കൊല്ലുന്ന ഭീകരനാണ് മുട്ടയെന്നൊക്കെയാണ് പ്രചരിക്കുന്നത്.

എന്നാല്* സത്യം ഇതൊന്നുമല്ലെന്ന് അമേരിക്കയിലെ പ്രശസ്ത ന്യൂട്രീഷ്യനായ ഡോ. ഡോണ്* മക്*നമര പറയുന്നു. ഒരാഴ്ചയില്* ആറ് മുട്ടകളെങ്കിലും കഴിക്കണമെന്നാണ് ഹാര്*ട്ട് ഫൌണ്ടേഷന്* പോലും പറയുന്നതെന്നാണ് അദ്ദേഹത്തിന്*റെ അഭിപ്രായം.

“നാല്*പ്പത് വയസിന് മുകളിലുള്ളവര്* ഭയക്കുന്നത് മുട്ട കഴിച്ചാല്* കൊളസ്ട്രോള്* അമിതമായി വര്*ദ്ധിക്കുമെന്നാണ്. എന്നാല്* രക്തത്തിലെ കൊളസ്ട്രോളും ആഹാരത്തിലെ കൊളസ്ട്രോളും തമ്മിലുള്ള വ്യത്യാസം അവര്* മനസിലാക്കുന്നില്ല. ആഹാരത്തിലെ കൊളസ്ട്രോള്* ഹൃദയത്തിന് ബുദ്ധിമുട്ടൊന്നും ഉണ്ടാക്കുന്നില്ല എന്നതാണ് വസ്തുത” - ഡോണ്* പറയുന്നു.

പ്രഭാതഭക്ഷണമായി മുട്ട കഴിക്കുന്നത് വളരെ നല്ലതാണെന്നാണ് അദ്ദേഹത്തിന്*റെ അഭിപ്രായം. ഉച്ചഭക്ഷണം അമിതമായി കഴിക്കുന്നതില്* നിന്ന് ഇത് രക്ഷപ്പെടുത്തും. ഗര്*ഭിണികള്* മുട്ട കഴിക്കുന്നത് കുഞ്ഞിന്*റെ തലച്ചോര്* വികാസത്തെ സഹായിക്കും.

“നമ്മുടെ സൂപ്പര്* മാര്*ക്കറ്റുകളില്* നിന്ന് ഏറ്റവും കുറഞ്ഞ വിലയില്* ലഭിക്കുന്ന ഒന്നാന്തരം ആഹാരപദാര്*ത്ഥമാണ് മുട്ട. ഏറ്റവും നല്ല പ്രോട്ടീന്* ആണ് അതില്* അടങ്ങിയിരിക്കുന്നത്. സാധാരണ കൊളസ്ട്രോള്* ലെവല്* ഉള്ളവര്*ക്കും ഉയര്*ന്ന കൊളസ്ട്രോള്* ലെവല്* ഉള്ളവര്*ക്കും പ്രമേഹരോഗികള്*ക്കും മുട്ട നല്ലതാണ്.”


Keywords: Eggs are good for the heart,breakfast,pregnant woman, lunch,strong heart