- 
	
	
		
		
		
		
			
 ആഴ്ചയില്‍* 6 മുട്ട കഴിക്കൂ, ഹൃദയം സ്ട്രോങ്ങ!
		
		
				
				
		
			
				
					
35 വയസു കഴിഞ്ഞാല്‍*  മുട്ട കഴിക്കാന്‍* പാടില്ലെന്നാണ് ഇക്കാലത്തെ അലിഖിത നിയമം. അഥവാ കഴിച്ചാലോ?  മുട്ടയുടെ വെള്ള മാത്രം ശാപ്പിട്ട് മഞ്ഞക്കരു ദൂരെയെറിയും. എന്താ കാരണം? ഈ  മുട്ടയെന്നു പറയുന്നതേ, നമ്മുടെ ഹൃദയത്തെ തകര്*ക്കുമത്രെ! കൊളസ്ട്രോള്‍*  ഉയര്*ത്തി ആളെക്കൊല്ലുന്ന ഭീകരനാണ് മുട്ടയെന്നൊക്കെയാണ് പ്രചരിക്കുന്നത്.
എന്നാല്‍*  സത്യം ഇതൊന്നുമല്ലെന്ന് അമേരിക്കയിലെ പ്രശസ്ത ന്യൂട്രീഷ്യനായ ഡോ. ഡോണ്‍*  മക്*നമര പറയുന്നു. ഒരാഴ്ചയില്‍* ആറ് മുട്ടകളെങ്കിലും കഴിക്കണമെന്നാണ്  ഹാര്*ട്ട് ഫൌണ്ടേഷന്* പോലും പറയുന്നതെന്നാണ് അദ്ദേഹത്തിന്*റെ അഭിപ്രായം.
“നാല്*പ്പത്  വയസിന് മുകളിലുള്ളവര്‍* ഭയക്കുന്നത് മുട്ട കഴിച്ചാല്‍* കൊളസ്ട്രോള്‍*  അമിതമായി വര്*ദ്ധിക്കുമെന്നാണ്. എന്നാല്‍* രക്തത്തിലെ കൊളസ്ട്രോളും  ആഹാരത്തിലെ കൊളസ്ട്രോളും തമ്മിലുള്ള വ്യത്യാസം അവര്‍* മനസിലാക്കുന്നില്ല.  ആഹാരത്തിലെ കൊളസ്ട്രോള്‍* ഹൃദയത്തിന് ബുദ്ധിമുട്ടൊന്നും ഉണ്ടാക്കുന്നില്ല  എന്നതാണ് വസ്തുത” - ഡോണ്‍* പറയുന്നു.
പ്രഭാതഭക്ഷണമായി  മുട്ട കഴിക്കുന്നത് വളരെ നല്ലതാണെന്നാണ് അദ്ദേഹത്തിന്*റെ അഭിപ്രായം.  ഉച്ചഭക്ഷണം അമിതമായി കഴിക്കുന്നതില്‍* നിന്ന് ഇത് രക്ഷപ്പെടുത്തും.  ഗര്‍*ഭിണികള്* മുട്ട കഴിക്കുന്നത് കുഞ്ഞിന്*റെ തലച്ചോര്‍* വികാസത്തെ  സഹായിക്കും.
“നമ്മുടെ  സൂപ്പര്‍* മാര്‍*ക്കറ്റുകളില്* നിന്ന് ഏറ്റവും കുറഞ്ഞ വിലയില്‍* ലഭിക്കുന്ന  ഒന്നാന്തരം ആഹാരപദാര്‍*ത്ഥമാണ് മുട്ട. ഏറ്റവും നല്ല പ്രോട്ടീന്‍* ആണ് അതില്‍*  അടങ്ങിയിരിക്കുന്നത്. സാധാരണ കൊളസ്ട്രോള്‍* ലെവല്‍* ഉള്ളവര്‍*ക്കും ഉയര്*ന്ന  കൊളസ്ട്രോള്‍* ലെവല്‍* ഉള്ളവര്‍*ക്കും പ്രമേഹരോഗികള്‍*ക്കും മുട്ട നല്ലതാണ്.” 
Keywords: Eggs are good for the heart,breakfast,pregnant woman, lunch,strong heart
				
			 
			
		 
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks