സമീപകാലത്തൊന്നും സംഭവിയ്ക്കാത്തൊരു അദ്ഭുതം മോളിവുഡില്* സംഭവിച്ചിരിയ്ക്കുന്നു. ഒരു മോഹന്*ലാല്* ചിത്രത്തിന്റെ ഷൂട്ടിങ് വെറും 31 ദിവസത്തിനുള്ളില്* പൂര്*ത്തിയായതാണ് ആ വലിയ അദ്ഭുതം.

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സ്പിരിറ്റ് ഷൂട്ടിങ് ഷെഡ്യൂളിന്റെ കാര്യത്തില്* റിക്കാര്*ഡ് സൃഷ്ടിച്ചിരിയ്ക്കുകയാണെന്നാണ് വിലയിരുത്തലുകള്*. എന്നാല്* ഷൂട്ടിങ് അതിവേഗത്തില്* തീര്*ന്നത് മോളിവുഡിനെ സംബന്ധിച്ചിടത്തോളം വെറുമൊരു വാര്*ത്തയല്ല.

സാധാരണയായി അഞ്ച്-ആറ് കോടി രൂപയില്* തീരുന്ന ഒരു മോഹന്*ലാല്* ചിത്രത്തിന്റെ ബജറ്റ് പകുതി കണ്ട് കുറയ്ക്കാന്* ഇതിലൂടെ കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്*ട്ടുകള്*. അനാവശ്യചെലവുകള്* ശാപമായി മാറിയ മലയാള സിനിമയ്ക്ക് ഇത് വലിയ ആശ്വാസമാണ് പകരുന്നത്.

ദൈവത്തിന്റെ സ്വന്തം നാട്ടിലെ പുതിയ തലമുറയ്ക്ക് മദ്യത്തോടുള്ള അമിതാസക്തിയാണ് ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം. കുടുംബപ്രേക്ഷകര്*ക്കും യുവാക്കള്*ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയില്* ആക്ഷേപഹാസ്യത്തിലൂന്നിയാണ് രഞ്ജിത്ത് ചിത്രമൊരുക്കിയിരിക്കുന്നതെന്ന് റിപ്പോര്*ട്ടുകളുണ്ട്.

ഏറെക്കാലത്തിന് ശേഷം മോഹന്*ലാലും രഞ്ജിത്തും ഒന്നിയ്ക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുള്ള സ്പിരിറ്റ് മെയ് അവസാനത്തോടെ തിയറ്ററുകളിലെത്തും.