-

നിന്* നിഴല്* വീഴുകില്ലെങ്കിലീ -
യമുന നിശ്ചലം .
നിന്* പീലികള്* തൊട്ടുഴിയുകില്ലെങ്കിലീ-
യമുന നിശ്ചലം .
നിന്* കാര്*ചുരുളുകള്* മഴയായ് പെയ്യില്ലെങ്കില്* -
യമുന നിശ്ചലം .
നിന്* മകരകുണ്ഡലം മീനായ്* ഇളകുകിലെന്കില്*-
യമുന നിശ്ചലം.
നിന്* അരവിന്ദ നയനങ്ങള്* പുണ്യമായ് പൂക്കില്ലെങ്കില്*-
യമുന നിശ്ചലം .
നിന്* ശ്വാസകാറ്റേറ്റു തുടിച്ചില്ലെങ്കില്*-
യമുന നിശ്ചലം .
നിന്നധര ചുംബനം ഏറ്റുപാടും മുരളീഗീതിയില്ലെങ്കില്*-
യമുന നിശ്ചലം .
ശംഖു കഴുത്തിന്* ദര്*ശനമില്ലെങ്കിലീ -
യമുന നിശ്ചലം .
വാടമലര്* വനമാലിതന്* സൗരഭമില്ലെങ്കിലീ -
യമുന നിശ്ചലം .
നിന്* കൌസ്തുഭ ചന്ദനമലിഞ്ഞില്ലെന്നാല്* -
യമുന നിശ്ചലം .
നിന്* പൊന്നരമണികള്* കണികൊന്നയായ് പൂത്തിലെങ്കില്* -
യമുന നിശ്ചലം .
നിന്റെ മഞ്ഞപട്ടാടകള്* വേദമന്ത്രമാവുകിലെങ്കില്* -
യമുന നിശ്ചലം .
നിന്റെ കാല്*തളകള്* മൌനമാകുകില്* -
യമുന നിശ്ചലം .
നിന്* വിരല്* തുമ്പാല്* തൊട്ടുണര്*ത്തുകയില്ലെങ്കില്* -
യമുന നിശ്ചലം .
എന്നെന്നും യമുന നിശ്ചലം .
യമുന നിശ്ചലം .
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks