-
കൃഷ്ണ ഭക്തി ഗാനങ്ങള്*

ഹരി കാമ്പോജി രാഗം പഠിക്കുവാന്*
ഗുരുവായൂരില്* ചെന്നൂ ഞാന്*..
പലനാളവിടെ കാത്തിരുന്നെങ്കിലും
ഗുരുനാഥനെന്നെ കണ്ടില്ല എന്നെ
ഗുരുവായൂരപ്പന്* കണ്ടില്ലാ.. (ഹരി..)
രാവിലെയവിടുന്നു ഭട്ടേരിപ്പാടിന്റെ
വാതം ചികിത്സിക്കാന്* പോകുന്നു (രാവിലെ..)
നാരയാണീയമാം ദക്ഷിണയും വാങ്ങി
നേരേ മഥുരയ്ക്കു മടങ്ങുന്നു
ജീവിതഭാക്ഷാ കാവ്യത്തില്* പിഴയുമായ്
പൂന്താനം പോലേ.. ഞാനിരിക്കുന്നൂ*..
കൃഷ്ണാ.. തോറ്റൂ ഞാന്*.. ഭഗവാനേ.. (ഹരി..)
വില്വ മംഗലത്തിനു പൂജയ്ക്കൊരുക്കുവാന്*
അങ്ങ് എല്ലാ ദിവസവും ചെല്ലുന്നു
ഗുരുപത്നിക്കായ്.. വിറകിനു പോകുന്നു
പലരുടെ പരിഭവം തീര്*ക്കുന്നു..
അതുകഴിഞ്ഞാല്* പിന്നെ കൃഷ്ണാട്ടം കാണുന്നു
പുലരുമ്പോള്* കുളിയായ്.. ജപമായീ..
കൃഷ്ണാ.. തോറ്റൂ ഞാന്*.. ഭഗവാനേ.. (ഹരി..)
More stills
Keywords:devotional songs, lord krishna songs,krishna devotional songs, krishna bhakthi ganangal,Hindu devotional songs
-

കൃഷ്ണന്* അറിയാത്ത സഖി
കൃഷ്ണാ........ നീയെന്നെയറിയില്ല............
ജലമെടുക്കാനെന്ന മട്ടില്* ഞാന്* തിരുമുന്പില്*
ഒരുനാളും എത്തിയിട്ടില്ല .......
വിറപൂണ്ട കയ്* നീട്ടി ഞാന്* എന്റെ
ഉടയാട വാങ്ങിയിട്ടില്ല...........
എല്ലാം മറന്നോടി എത്തിയിട്ടില്ല ഞാന്*
വല്ലപികളോത്തു നിന്* ചാരേ........
എന്റെ ചെറുകുടിലില്* നുറായിരം പണികളില്*
എന്റെ ജന്മം ഞാന്* തളച്ചു...........
നിപുണയാം തോഴിവന്നെന്* പ്രേമ ദുഃഖങ്ങള്*
അവിടത്തോടോതിയിട്ടില്ല.......
ഒരു നാളും ആ നിലവിരിമാറില്* ഞാന്* എന്റെ
തലചായ്ച്ചു നിന്നിട്ടുമില്ല ............
ഞാന്* എന്റെ പാഴകുടിലടച്ചു താഴുതിട്ടിരുന്നു
ആനന്ദ ബാഷ്പം പൊഴിച്ചു
ആരോരുമറിയാതെ നിന്നെയെന്നുള്ളില്* വെച്ച്
ആത്മാവു കോടിയര്ചിനച്ചു.................
കൃഷ്ണാ നിയെന്നെ അറിയില്ലാ............
കരയുന്നു ഗോകുലം മുഴുവനും കൃഷ്ണാ നീ
മധുരയ്ക്കു പോകുന്നു വത്രേ..
ഒന്നുമേ മിണ്ടാതെ അനങ്ങാതെ ഞാന്* എന്റെ
ഉമ്മറതിണയിലിരിക്കെ................
കരയുന്നു കൈ നിട്ടി ഗോപിമാര്*......
തിരു മിഴികള്* രണ്ടും കലങ്ങി ചുവന്നു നീ
അവരെ തിരിഞ്ഞു നോക്കുന്നു..........
ഒരു ശിലാ ബിംബമായ് മാറി ഞാന്* മിണ്ടാതെ
കരയാതനങ്ങാതിരിക്കെ...........
അറിയില്ല നീ എന്നെ എങ്കിലും കൃഷ്ണാ നിന്*
രഥം എന്റെ കുടിലിന്നു മുന്നില്* ........
ഒരു മാത്ര നില്ക്കുനന്നോ.....................
കണ്ണീര്* നിറഞ്ഞൊരാ മിഴികള്* എന്* നേര്ക്ക്ചാ യുന്നോ
ദിവ്യ മന്ദസ്മിതമെനിക്കായി നല്കുാന്നു.............
കൃഷ്ണാ നീ അറിയുമോ എന്നെ..... അറിയുമോ എന്നെ..
കൃഷ്ണാ ............
-

കൃഷ്ണാ...എന്* മയില്* പീലി കൃഷ്ണാ
മറന്നുവോ നീയിന്നീ ഏഴയാം രാധയെ
കണ്ണനാം നിനക്ക് രാധയാകാന്*
മോഹിച്ചോരീ അവിവേകിയെ
കുരൂരംമയാകാന്* എങ്കിലും അനുവദിക്കു നീ
കൃഷ്ണാ... നിനക്ക് ഞാന്*
മീര ആയിടാം എന്റെ ഈ ഏകാന്ത
തടവറകള്* തകര്*ത്തു ഞാന്*
അടുത്തണഞ്ഞിടാം, അനുവദിക്കൂ നീ...
ദുഷ്ട്ടരാം കൂട്ടരുടെ കരാള ഹസ്തങ്ങളില്*
ദിനങ്ങള്* ഓരോന്ന് കഷ്ട്ടമായോടുങ്ങുമ്പോള്*
ശിഷ്ട്ട ദിനങ്ങളില്* അവതരിക്കു നീ അകറ്റുക
എന്നകതാരിന്* അന്ധകാരം, ഇറ്റിച്ചിടുകയവിടെ
പ്രണയ മധുരമാം മഞ്ഞു തുള്ളിയും മധുകണവും!
മധുരാപുരിയിലെ തടവറയെക്കാള്*
തപവും താപവും ഉള്ലോരീ മഹാ നഗരത്തടവില്*
നിന്* സ്നേഹ മധുവിനായി കേഴുന്നു ഞാന്*
മഴ കാക്കുമൊരു വേഴാമ്പല്* പോല്*!!
-

ഗുരുവായൂര്* ഓമനകണ്ണനാം ഉണ്ണിക്കു......
ചില നേരമുണ്ടൊരു കള്ളനാട്യം
നീ വന്നതും നടയില്* നിന്ന് കരഞ്ഞതും......
ഞാനറിഞ്ഞിലല്ലോ എന്ന നാട്യം
എന്നാലും ഞാന്* അറിയുന്നു ...
കണ്ണനെന്നയാണ്* എന്നെയാണ് ഇഷ്ടം
കാണാന്* കൊതിച്ചോടി ചെന്നാലും...
കണ്ണന് ചിലരോടുണ്ടൊരു കള്ളനോട്ടം
ഈ വഴി നീയും മറന്നുവോ....
എന്നൊരു പരിഭവം ചോരുന്ന കള്ളനോട്ടം
എന്നാലും ഞാനറിയുന്നു കണ്ണാ ......
എന്നെയാണ് എന്നെയാണ് ഇഷ്ടം...
അകലെ നിന്നാലും ചിലപ്പോള്*..
ചിരിച്ചുകൊണ്ടാരികത്തു നീയോടിയെതും
നിന്നെ പിരിഞ്ഞു ഇരിക്കില്ല ഞാന്*...
എന്നോതി എന്നെ നീ മാറോടണക്കും
അന്നും ഞാന്* അറിയുന്നു കണ്ണാ ....
കണ്ണന് എന്നെയാണ് എന്നെയാണ് ഇഷ്ടം
More stills
-

നീ ശില്പിയാകില്* നിനക്കായി ഞാനൊരു ശിലയായിടം
നീ കഥകാരനാകിലോ നിനക്ക് ഞാനെന്* ജീവിത കഥ പകര്*ന്നു നല്*കാം
ചിത്രകാരനാകിലോ നിനക്ക് ഞാന്* നിറക്കൂട്ടും ചുവരുമായിടാം
നീ സൂര്യനാകില്* ഞാന്* നിനക്കായി വിടരുമൊരു താമര ആയിടാം
നീ വര്*ഷമാകില്* ഞാന്* നിന്* നീരിനായി
ദാഹിക്കുമൊരു പുഴയായി കാത്തിരുന്നിടാം
നീ മുകിലാകിലോ ഞാന്* മഴ കൊതിക്കുമൊരു വേഴാംബലായിടം
നീ ശ്യാമ മേഘമാകില്* ഞാന്* മതി മറന്നാടുമൊരു മയൂരമായിടാം
നീ ഗായകനാകില്* ഞാന്* നിന്* നാദത്തിന്*
ശ്രുതിയും ലയവും താളവുമയിടാം
നീ ഉദ്യാനപാലകനാകില്* ഞാന്*
അവിടെയെന്നും വസന്തം വിതറാം
നീ ദൈവമാകില്* ഞാന്* നിന്*
അദമ്യ ഭക്തയായിടാം
എങ്കിലുമിനിയും അറിയാത്തതൊന്നു മാത്രമെന്*
അദൃശ്യനാം ഗന്ധര്*വനെ..
നീ കൃഷ്ണനാകിലീ എഴയാര്
രാധയോ മീരയോ കുരൂരമ്മയോ?
-

അമ്പാടിക്കണ്ണനെ കണികാണാ*നായ് ഞാന്*
ഒരുനാള്* ഗുരുവായൂര്* നടയിലെത്തീ
കണ്ണുകള്* പൂട്ടി ഞാന്* കണ്ണനെ ധ്യാനിച്ച്
എത്രയോ നേരം തിരുനടയില്* നിന്നൂ…
അമ്പാടിക്കണ്ണാ നിന്* തിരുമുമ്പില്* നില്കുമ്പോള്*
ഞാനുമൊരുണ്ണിയായ് തീര്*ന്നപോലെ…
കണ്മുന്നില്* തെളിയുന്നു കണ്ണന്റെ ലീലകള്*
കേള്*ക്കുന്നു മധുരമാം വേണുഗാനം…
ഒരുവട്ടം കണ്ടിട്ടും കൊതി തീരാതെ ഞാന്*
പലവട്ടം തിരുമുന്നില്* തൊഴുവാനെത്തീ...
ഇനിനിന്നെയെന്നുഞാന്* കാണുമെന്നോര്*ത്തപ്പോള്*
കണ്ണുകള്* ഈറനണിഞ്ഞുപോയീ…
ഒരു കുഞ്ഞു പൈതലായ് എന്* മുന്നില്* വന്നു നീ
ഒരു മഞ്ചാടിക്കുരുവെന്* കൈയ്യില്* തന്നൂ
അന്നു ജന്മാഷ്ടമിനാളില്* നീ തന്ന കൈനീട്ടം
ഇന്നും ഞാന്* നിധിപോലെ കാത്തിടുന്നൂ…
-

കണ്ണന്റെ അരയിലെ കിങ്ങിണി പോലെ
പൂ*ത്തുനില്*ക്കും കണിക്കൊന്നപ്പൂവേ
എങ്ങനെ കിട്ടിയീ മഞ്ഞനിറം
നിന്റെ വര്*ണ്ണമനോഹരമാം സ്വര്*ണ്ണനിറം
ഈ വര്*ണ്ണമനോഹരമാം സ്വര്*ണ്ണനിറം
മീനവെയിലേറ്റ് തൊടിയാകെ വരളുമ്പോള്*
നീമാത്രം തളരാതുണര്*ന്നുനില്*ക്കും
കണ്ണിനും കരളിനും കുളിരേകും ഭംഗിയാല്*
ഏവരും നിന്നില്* ലയിച്ചുനില്*കും
എല്ലാം മറന്നുമയങ്ങിനില്ക്കും
കണ്ണനുമുന്നിലായ് കണിവയ്കും നേരം നീ
കണിയിലൊന്നാമനായ് ചിരിച്ചുനില്*കും
കണ്ണിമചിമ്മാതെ കണികണ്ടുനില്*കുമ്പോള്*
നിന്നെ മറക്കാ*തെ ഓര്*ത്തുവയ്കും
ആരും നിന്നെ മറക്കാതെ ഓര്*ത്തുവയ്കും
-

അമ്പലപ്പുഴയൊരുയമ്പാടിയായി മാറും
ഉഷപൂജ ശീവേലി കഴിഞ്ഞാല്*
പമ്പനദിയോ കാളിന്ദിയാറാകും
കണ്ണന്റെ നീരാട്ടു കഴിഞ്ഞാല്*
ഗോക്കളോടോത്തും ഗോപികമാരോത്തും
അമ്പലമുറ്റത്തു കളിയാടും കണ്ണന്*
ഉച്ച പൂജ നേരത്തു ഊട്ടുപുരയില്*
പാല്*പ്പായസം മോന്തി രസിച്ചിരിക്കും.
കല്*വിളക്കൊരോന്നും നീലക്കടമ്പാകും
ദീപാരാധന നടതുറക്കും നേരം
അത്താഴപ്പൂജ കഴിഞ്ഞാലോ കണ്ണന്*
ഓരോ മനസ്സിലും ചാഞ്ചാടും.
ഓരോരോ കുറുമ്പുകള്*ക്കാട്ടിയോളിക്കും
ഓരോ മനസ്സിലും കളിയാടും
ഓരോ മലരിലും ചിരിക്കും കണ്ണന്*
ഓടക്കുഴലൂതി വിളിക്കുമല്ലോ
-

ഒരു നാള്* നിദ്രയുടെ ആലസ്യത്തില്*
ഒരു വേണുഗാനം എന്*റെ കാതില്* മുഴങ്ങി
അറിയാതെ എന്* മനം തുടിച്ചു നിനക്കായി
പിന്നെയും ആ കോലക്കുഴല്* വിളി കേട്ടു ഞാന്*
നവനീത ചോരന്*, കായാമ്പുവര്ണന്*
അന്ഗുലിയില്* പര്*വതത്തെ ചൂടുവോന്*
ഞാന്* അറിയാതെ എന്* ശ്രീ കോവിലിന്* വാതില്* തുറന്നു നീ
വഴി അറിയാതെ ഉഴലും ഈ യാത്രികക്ക് തുണയായി
നീ വരില്ലേ കണ്ണാ
എല്ലാം നിനക്കൊന്ന്- വെണ്ണയും മണ്ണും
എന്* പ്രേമ ചഷകത്തില്* മധു നിറച്ചു നീ
എങ്ങു പോയി എന്* കണ്ണാ,മരീചികയില്* നില്ക്കും മായ കണ്ണാ
ആയര്*കുലത്തിന്* രക്ഷകാ,ദാമം ഉദരത്തില്* ധരിച്ചവനെ,
നിന്*റെ പ്രണയ ദാമത്താല്* എന്നെ ബന്ധനസ്ഥയാക്കൂ
മോഹിച്ചു പോകുന്നു ഞാന്*നിന്*റെ കാല്*ക്കല്* വീഴും പൂജാപുഷ്പമാകാന്*
നിന്*റെ പീലിതിരുമുടിയില്* ഒരിഴയാകാന്*,
നിലയ്ക്കാത്ത കാളിന്ദി പ്രവാഹത്തില്* നീ എന്* രോദനം കേട്ടുവോ?
അമ്പാടി കണ്ണാ നിന്*റെ ലീലകള്* പാടുവാന്* വാക്കുകള്* ഇല്ലെനിക്ക്
നിനക്കായി കണിയൊരുക്കി കാത്തിരിക്കും രാധിക ഞാന്*
നിന്* മിഴിയില്* അഞ്ജനമെഴുതാന്* ഒരു കൂട് കണ്മഷി
ഞാന്* ഒരുക്കിവച്ചു
അഹല്യയെപ്പോല്* ശിലയായി നില്*ക്കാം ഞാന്* നിന്* പാദ കമലങ്ങള്* പതിയാന്*
പരം യോഗി പരമപുരുഷ,നിന്* പാദം നമിക്കുന്നു ഞാന്*
സംസാര സാഗരത്തില്* തകരുന്ന നൗകയില്* നിന്നെന്നെ
കരകയറ്റുക ശ്രീ വല്ലഭ...
-

നീലാംബരി പൂക്കള്* മഞ്ഞണിഞ്ഞു നിക്കുമ്പോള്* രാധികേ
രാധികേ...നിന്നെ ഓര്*ക്കുന്നു ഞാന്*
കാളിന്ദീ പുളിനത്തില്* ഓളം തലോടുമ്പോള്* കണ്ണാ ...
കണ്ണാ..നീയെന്നില്* നിറഞ്ഞു നില്*ക്കും.....(നീലാംബരി പൂക്കള്* ...)
ഗുരുവായൂര്* ശ്രീലകത്തുള്ളിളിരിക്കുമ്പോള്*
നീ വരുന്നെന്നു ഞാന്* നോക്കി നില്*ക്കും
ഭക്തജനമൊഴിയും നേരവും നോക്കി ഞാന്*
മഞ്ഞുളാലിന്* ചോട്ടില്* കാത്തുനില്*ക്കും ..(നീലാംബരി പൂക്കള്* ...)
മാമ്പൂക്കള്* പൊഴിയുന്ന ചൈത്രത്തിലെന്നെന്നും
നിന്* സ്വനം കേള്*ക്കാന്* ഞാന്* കാത്തു ചേര്*ക്കും
പുണ്യം കിനിയുന്ന കൌസ്തുഭം നുകരും പോല്*
മഞ്ചാടിചെമ്പില്* ഞാന്* കൈ മുറുക്കും ..(നീലാംബരി പൂക്കള്* ...)
More stills
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks