-
നമുക്ക് പ്രാര്*ത്ഥിക്കാം...കരുണയുള്ള ദൈവമേ. അങ്ങയുടെ കാരുണ്യത്തിനായി നന്ദിയും സ്തുതിയും അര്*പ്പിക്കുന്നു. സ്വര്*ഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നത് പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്* എന്ന് ഞങ്ങളെ പഠിപ്പിച്ച അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്*ത്താവുമായ യേശുക്രിസ്തുവില്* അങ്ങയെ ഞങ്ങള്* ആരാധിക്കുന്നു. തപസുകാലത്തില്* കരുണയുടെ പ്രവര്*ത്തികളില്* ഏര്*പ്പെടുവാന്* എന്നെ സഹായിക്കണമേ. ഞാന്* എത്രയോ നിസ്സാരനാണെന്ന് തിരിച്ചറിയുന്നു. അങ്ങയുടെ കാരുണ്യവും സ്നേഹവും ഇല്ലെങ്കില്* എന്റെ ജീവിതത്തിനു തന്നെ ഒരു അര്*ത്ഥവുമില്ലെന്നു ഞാന്* മനസിലാക്കുന്നു. ഇതുവരെ എന്നെ വഴിനടത്തിയ എങ്ങു ഇന്നും എന്റെ ചിന്തകളെയും വാക്കുകളെയും പ്രവര്*ത്തികളെയും നിയന്ത്രിക്കുകയും വഴിനടത്തുകയും ചെയ്യണമേ...ജീവിതകാലം മുഴുവന്* അങ്ങയോടു ചെര്*ന്നിരിക്കുവാന്* ആഗ്രഹിക്കുന്ന ഞാന്* ഈ തപസുകാലത്ത് അതിനായി തീവ്രമായി പരിശ്രമിക്കുന്നു. ദൈവമേ അങ്ങയോടു ചേര്*ന്നിരുന്ന പരിശുദ്ധ അമ്മയും വിശുദ്ധരും നല്*കിയ വലിയ മാതൃകകള്* എനിക്ക് പ്രചോദനമേകട്ടെ. അവരുടെ മദ്ധ്യസ്ഥ പ്രാര്*ത്ഥനകള്* എനിക്ക് അനുഗ്രഹമാകട്ടെ..ദൈവമേ ലോകത്തിലുള്ള എല്ലാ സ്നേഹബന്ധങ്ങളെയും വിശുദ്ധീകരിക്കണമേ. തെറ്റാ സ്നേഹബന്ദ്ധങ്ങളില്* ജീവിക്കുന്നവര്*ക്ക് വിടുതല്* നല്കണമേ. ഞങ്ങള്കെല്ലാവര്*ക്കും പാപബോധവും പശ്ചാത്താപവും നല്കണമേ.. കന്നുനീരോടും വിലാപത്തോടും കുമ്പസാരകൂടിനെ സമീപിക്കുവാനും ക്രിസ്തുവിന്റെ പ്രതിപുരുഷനായ വൈദീകനോട് പാപങ്ങള്* ഏറ്റുപറയുമ്പോള്* അത് അങ്ങയോടുള്ള ഏറ്റു പറച്ചിലാണെന്നുള്ള വലിയ തിരിച്ചറിവില്* അനുതാപപൂര്*ണമായ ഒരു കുമ്പസാരം നടത്തുവാനും എന്നെ സഹായിക്കണമേ. ദൈവമേ എന്റെ ജീവിതത്തില്* അങ്ങയുടെ ഇഷ്ടം മാത്രം നിറവേറട്ടെ. അമേന്*.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks