നമുക്ക് പ്രാര്*ത്ഥിക്കാം..ആരാധന ആരാധന എന്റെ സൃഷ്ടാവും പരിപാലകനുമായ ദൈവത്തിനു ആരാധന..
കര്*ത്താവായ യേശുവില്* എന്നെ രക്ഷിക്കുകയും സ്വര്*ഗത്തിന് അവകാശിയാക്കുകയും ചെയ്ത ദൈവത്തിനു ആരാഥന്*..
ദൈവമേ, എന്റെ ജീവനും ജീവിതവും അങ്ങില്* നിന്നും വരുന്നു.
എന്റെ ജീവിതവും കുടുംബവും തൊഴിലും അങ്ങയുടെ ദാനമാണല്ലോ.
അവയെല്ലാം അങ്ങയുടെ മഹത്വത്തിനായി ഞാനിത സമര്*പ്പിക്കുന്നു. സ്വീകരിച്ചു അനുഗ്രഹിക്കണമേ..
ദൈവമേ അങ്ങ് ഞങ്ങളെ മനുഷ്യരായി സൃഷ്ടിച്ചു, എന്നാല്* മൃഗങ്ങളേക്കാള്* നികൃഷ്ടമായാണ് ഞങ്ങള്* ജീവിക്കുന്നത്..
ഞങ്ങളുടെ വികാരവിചാരങ്ങള്*ക്ക് കടിഞ്ഞാടിണമെ...
കര്*ത്താവേ, പാപം ചെയ്തു നശിക്കുന്നതിനേക്കാള്*, അനുതാപത്തോടെ അങ്ങയുടെ സ്നേഹത്തിലേക്കു ഞങ്ങളെ കൊണ്ട് വരണമേ...
ദൈവമേ, പാപം ചെയ്യുവാന്* ചിന്തിക്കുകയും പാപം ചെയ്യുകയും ചെയ്യുന്ന അവസരങ്ങളില്* , അങ്ങില്* നിന്നും ഒന്നും മറഞ്ഞിരിക്കുന്നില്ല എന്ന് ഞാന്* തിരിച്ചറിയാനും, പാപ സാഹചര്യങ്ങളില്* നിന്ന് വിട്ടു നില്*ക്കുവാനും എനിക്ക് കൃപ നല്*കണമേ...
മറ്റുള്ളവര്*ക്ക് ചിന്തയിലോ വാക്കിലോ പ്രവര്*ത്തിയിലോ പാപത്തിനോ ഉതപ്പിനോ ഞാന്* കാരണമാകാതിരിക്കട്ടെ.
കത്തോലിക്കാ തിരുസഭയില്* ഈ ദിവസങ്ങളില്* നടക്കുന്ന കര്*ദ്ദിനാള്*മാരുടെ പ്രാര്*ത്ഥനകളെയും ചിന്തകളെയും അങ്ങേക്ക് സമര്*പ്പിക്കുന്നു. അങ്ങയുടെ പരിശുട്ധാതമാവിനെ അയച്ചു, വിശുദ്ധിയും വിജ്ഞാനവും നിറഞ്ഞ ഒരു ഇടയനെ തിരുസഭക്ക് നല്*കണമെ.
അങ്ങയുടെ തിരുസഭയെ ശുശ്രൂഷിച്ച ബനടിക്റ്റ്* മാര്*പ്പാപ്പക്ക് ആരോഗ്യവും ആയുസ്സും അങ്ങ് ആഗ്രഹിക്കുന്നിടത്തോളം നല്*കണമേ.
ഭക്ഷണമില്ലാതെ., ഭവനമില്ലാതെ, തൊഴിലില്ലാതെ ,വേദനിക്കുന്ന മക്കളെ സമര്*പ്പിക്കുന്നു. അങ്ങ് അവരെ ആശ്വസിപ്പിക്കണമെ.
രോഗികളായി ആശുപത്രികളിലും ഭവനങ്ങളിലും ആയിരിക്കുന്നവര്*ക്ക് അങ്ങ് സൗഖ്യം പകരണമേ.
വിദേശരാജ്യങ്ങളില്* ആയിരിക്കുന്ന എല്ലാ മക്കളെയും അവരുടെ സുഖത്തിലും ദുഖത്തിലും അങ്ങ് അവരോടു ചേര്*ന്ന് നിന്ന് അങ്ങയുടെ സ്നേഹവും സമാധാനവും നല്*കി അനുഗ്രഹിക്കണമേ.
പരിശുദ്ധ അമ്മയും മാലാഖമാരും വിശുദ്ധരും അങ്ങയുടെ തിരുസന്നിധിയില്* സമര്*പ്പിക്കുന്ന എല്ലാ പ്രാര്*ത്ഥനകളും ഞങ്ങളുടെ കര്*ത്താവും നാഥനുമായ ക്രിസ്തുവഴി അങ്ങ് സ്വീകരിച്ചു, ക്രിസ്തുവില്* ഞങ്ങളെ അനുഗ്രഹിക്കണമേ...ആമേന്*..