പ്രമേഹം പ്രധാനമായും മൂന്നുതരത്തിലുണ്ട്*


ടൈപ്പ്* 1


ജന്മനാല്*തന്നെ ഇന്*സുലിന്* ഉത്*പാദനം കുറവായിരിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്യുന്നു. ഇവര്*ക്ക്* ഇന്*സുലിന്* കുത്തിവയ്*പ് ആയുഷ്*ക്കാലം വേണ്ടിവരും. ഭക്ഷണക്രമീകരണവും വ്യായാമവുമാണ്* പ്രധാന ചികിത്സാക്രമം.

ടൈപ്പ്* 2


സാധാരണ 40 വയസിന്* മുകളിലുള്ളവരിലാണ്* ഇത്* കണ്ടുവന്നിരുന്നത്*. ഇന്ന്* 20 വയസിന്* മുകളിലുള്ളവരേയും രോഗം പിടിക്കൂടിയിരിക്കുന്നു. അമിതമായി കൊഴുപ്പുകലര്*ന്നതും, അന്നജം കൂടൂതലുള്ളതുമായ ഭക്ഷണക്രമവും വ്യായാമക്കുറവുമാണ്* ഇതിന്* വഴിവച്ചത്*. ഇവിടെ ഇന്*സുലിന്* ഉത്*പാദനത്തില്* കുറവ്* സംഭവിക്കുന്നില്ല. എന്നാല്* ഇന്*സുലിന്* അതിന്റെ ജോലി ചെയ്യാനുള്ള കഴിവ്* നഷ്*ടപ്പെടുന്നു.
കൊഴുപ്പ്* കോശങ്ങള്* ഇന്*സുലിന്റെ റിസപ്*റ്റര്* സൈറ്റില്* കയറുമ്പോള്* ഗ്ലൂക്കോസ്* തന്മാത്രകള്*ക്ക്* അവിടെ പറ്റിപ്പിടിച്ചിരിക്കാന്* കഴിയാതെ വരുന്നു. അതാണ്* അമിതവണ്ണമുള്ളവരില്* പെട്ടെന്ന്* പ്രമേഹം പിടിപെടാനുള്ള കാരണം. ചികിത്സയില്* ഏറ്റവും പ്രധാനം ഭക്ഷണക്രമീകരണവും, വ്യായാമവും ഇന്*സുലിന്റെ ശേഷി വര്*ധിപ്പിക്കുന്ന ഗുളികകളുമാണ്*. ഇത്* ഫലപ്രദമാകാതെ വന്നാല്* ഇന്*സുലിന്* കുത്തിവയ്*പ് വേണ്ടിവരും.

ടൈപ്പ്* 3


പാന്*ക്രിയാസില്* അസുഖം വന്നുകഴിഞ്ഞാല്* ഇന്*സുലിന്* ഉത്*പാദനം കുറയും. ഉദാ:- പാന്*ക്രിയാടൈറ്റിസ്*, പാന്*ക്രിയാറ്റിക്* സ്*റ്റോണ്* എന്നിവ. ഗര്*ഭിണികളിലെ പ്രമേഹമാണ്* മറ്റൊരു കാരണം.
അമിത രക്*തസമ്മര്*ദ്ദം, ആസ്*ത്മ, അലര്*ജി, ആട്ടോഇമ്മ്യൂന്* ഡിസോര്*ഡ്*സ് ഇവയ്*ക്കൊക്കെ കഴിക്കുന്ന മരുന്നുകള്* പ്രമേഹരോഗത്തിന്* കാരണമാവുന്നുണ്ട്*.

ഭക്ഷണം ക്രമീകരിക്കാം

ടൈപ്പ്*- 1 പ്രമേഹം ഒഴിച്ചുള്ള മറ്റുരണ്ടിനും ആദ്യം ഭക്ഷണക്രമീകരണം, വ്യായാമം എന്നതാണ്* ചികിത്സാരീതി. എന്നിട്ടും രോഗം നിയന്ത്രണവിധേയമായില്ലെങ്കില്* മാത്രം മരുന്നുകള്* എന്നതാണ്* നിയമം. അതിനാല്* ഭക്ഷണക്രമീകരണം ഏറെ പ്രാധാന്യമര്*ഹിക്കുന്നുണ്ട്*.