"ഒരു കണ്*സ്യുമര്* പ്രണയം"
തിരക്കു പിടിച്ച ജീവിതത്തിന്റെ വിരസമായ ഒരു സായന്തനത്തില്* ഞങ്ങള്* നടക്കുകയായിരുന്നു. അംബരചുംബികള്* നിബിഡമായ ആ തെരുവിലൂടെ.സമയം സന്ധ്യ മയങ്ങിയിരിക്കുന്നു. നഗരം തന്റെ ആടയാഭരണങ്ങള്* എടുത്തണിയാന്* തുടങ്ങിയിരിക്കുന്നു. റോഡിന്* എതിര്*വശത്തെ, എല്ലാം ഒരു കുടക്കീഴില്* ഒരുക്കിയിരിക്കുന്ന വ്യാപാരസമുച്ചയം എന്റെ കൂട്ടുകാരനെ വല്ലാതെ ആകര്*ഷിച്ചിരിക്കുന്നു. അവന്* എന്നും അങ്ങനെയാണ്*.....
കണ്ണ്* മഞ്ഞളിക്കുന്ന ആര്*ഭാടങ്ങള്* എന്നും അവനെ ആകര്*ഷിച്ചിട്ടുണ്ട്*. മനസ്സില്ലാ മനസ്സോടെ ഞാനും അവനെ അനുഗമിച്ചു. ആ വ്യാപാരസമുച്ചയത്തിനകത്തേക്ക്*. അവന്* ഓടിനടക്കുകയായിരുന്നു. ഒരു കൊച്ചുകുഞ്ഞിന്റെ കൌതുകത്തോടെ. എന്റെ മനസ്സും ആ മായലോകത്തേക്കു ചുവടുവെച്ചു.വേള്*ഡ്* ക്ലാസ്സിക്കുകളുടെ സിഡികള്* നിറഞ്ഞ ഗാലറി എന്നെ കുറേ സമയം അവിടെ പിടിച്ചു നിറുത്തി. കുറേ നേരമായി അവനെ കാണുന്നില്ലല്ലോ.. അലസമായി ഞാന്* മുന്നോട്ട്* നടന്നു. അവന്* അവിടെ എന്താണ്* ചെയ്യുന്നത്*. മോടിയായി വസ്ത്രധാരണം ചെയ്ത ഒരു കോമള രൂപം അവനെ ആകര്*ഷിച്ചിരിക്കുന്നു. അവന്റെ ശ്രദ്ധ തിരിക്കാന്* ഞാന്* നന്നേ പാടുപെട്ടു.അവനെയുമായി തിരിച്ചുനടക്കുമ്പോള്* അവന്* വീണ്ടും വീണ്ടും തിരിഞ്ഞുനോക്കിക്കൊണ്ടേയിരുന്നു എന്നെ അത്ഭുതപ്പെടുത്തിയത്* മറ്റൊന്നാണ്* ആ കോമളരൂപവും ഇവനെതന്നെയാണ്* നോക്കുന്നത്*......
ദിവസങ്ങള്* കടന്നു പോയി ഈയിടെയായി എന്റെ സായാഹ്നങ്ങളില്* അവന്* എനിക്കു കൂട്ടില്ല. എന്നും സായന്തനങ്ങളില്* അവന്* അപ്രത്യക്ഷനാകുന്നു. എന്റെ ഉത്*`കണ്ഠ ഫോണിന്റെ റിംഗ്* ടോണായി അവനെ വിളിച്ചുണര്*ത്താന്* ശ്രമിച്ചു. ഫോണിന്റെ മറുതലക്കല്* അവന്റെ ശബ്ദം എനിക്കു കേള്*ക്കാം. വാതോരാതെ അവന്* സംസാരിക്കുന്നു. എന്നോടു തന്നെയാണ്*. പക്ഷേ എനിക്കു സംശയമില്ല, ഞാന്* ആരെന്ന് അവന്* മനസ്സിലായിട്ടില്ല.....
പക്ഷേ അവന്* പറഞ്ഞുകൊണ്ടേയിരുന്നു. " ഇന്നും അവിടെപ്പോയി. ആ കോമളരൂപം എന്നത്തേയും പോലെ ഇന്നും സുന്ദരമായി കാണപ്പെട്ടു. ഇന്ന് സ്വര്*ണവര്*ണത്തിലുള്ള ആടയാഭരണങ്ങളോടെയായിരുന്നു.' പക്ഷേ എത്ര നിര്*ബന്ധിച്ചിട്ടും ഒരു സ്ഥിരം സംഗമസ്ഥാനം നിലനിര്*ത്താന്* ആ കോമളരൂപത്തിനു കഴിഞ്ഞില്ലത്രേ. ചിലപ്പോള്* മൊബെയില്* ഫോണ്* ഗാലറിയില്*, അല്ലെങ്കില്* കാതു തുളക്കുന്ന സംഗീതത്തിനു ചുറ്റും, മറ്റു ചിലപ്പോള്* ഓമനത്തമുള്ള ഒരു കുഞ്ഞായി കുറേ കളിപ്പാവകള്*ക്കു നടുവില്*......
ദിനങ്ങള്* പിന്നെയും കടന്നു പോയി. അവന്റെ ചിന്തകളെ സ്വതന്ത്രമായി വിട്ട്* ഞാന്* ഏന്റെ ദിനചര്യകളില്* മുഴുകി ഓഫീസില്* നിന്നും തിരക്കിട്ട്* ഇറങ്ങുമ്പോഴാണ്* മൊബെയില്* ഫോണ്* ശബ്ദിച്ചത്*. അവന്* തന്നെ. " വേഗം വരണം നമുക്ക്* അത്യാവിശ്യമായി അവിടെ പോകണം, അവള്* പുതിയ ബഹുരാഷ്ട്രബാങ്കിന്റെ ക്രെഡിറ്റ്* കാര്*ഡ്* ഒരു പാട്* സൌജന്യങ്ങളോടെ വാഗ്ദാനം ചെയ്തിരിക്കുന്നു. " എവിടെ എന്നു ഞാന്* ചോദിച്ചില്ല. കാറില്* അവനുമായി , തിരക്കുപിടിച്ച തെരുവിലൂടെ നീങ്ങുമ്പോള്* അവന്* തികച്ചും നിശ്ശബ്ദനായിരുന്നു. വ്യാപാരസമുച്ചയത്തിന്റെ പുറകിലെ പാര്*ക്കിങ്ങ്* ആണ്* കിട്ടിയത്*. ഞങ്ങള്* ധൃതിയില്* പുറകുവശത്തെ വാതിലിലൂടെ അകത്തു കടന്നു. പുറകില്* നിന്നും മധുരമെങ്കിലും ചിലമ്പിച്ച ഒരു വിളി. അവനെയാണ്*. ഞങ്ങള്* തിരിഞ്ഞുനോക്കി. ആരെയും കാണുന്നില്ലല്ലോ?....
ഞാന്* തന്നെയാണ്*, ഞാന്* ഇവിടെയുണ്ട്* കൂട്ടുകാരാ. "വീണ്ടും അതേ ശബ്ദം ഞങ്ങള്* ഒരു നിമിഷം സ്തബ്ധരായി. വരാന്തയില്* തലമൊട്ടയടിച്ച നഗ്നയായ ഒരു സ്ത്രീയുടെ പ്രതിമ. അത്* അവനോട്* ചോദിച്ചു. " എന്താണു കൂട്ടുകാരാ ഒരു അപരിചിത ഭാവം". ആദ്യം ഒന്നു പകച്ചുവെങ്കിലും അവന്* ആ പ്രതിമയുടെ അടുത്ത്* ചെന്നു. കവിളില്* സ്പര്*ശിച്ചു. വൈദ്യുതാഘാതമേറ്റ പോലെ അവന്* കൈകള്* വലിച്ചെടുത്തു. അവന്റെ മുഖം വല്ലാതെ വിളറിയിരുന്നു. അവന്* വേഗത്തില്* തിരിഞ്ഞുനടന്നു. പുറകില്* പാര്*ക്ക്* ചെയ്തിരിക്കുന്ന കാറിനെ ലക്ഷ്യമാക്കി. ഞാനും അവന്റെ പുറകേ നീങ്ങി. എന്റെ മനസ്സു ചോദിക്കയായിരുന്നു. " ഹേയ്* കൂട്ടുകാരാ നീ ആരെയാണ്* പ്രണയിച്ചത്*".............???
Bookmarks