'സത്യത്തില്‍* എന്താണ് പ്രണയം ? കടലും അതിന്റെ ആകാശവും. മണ്ണും മഴയും... അതൊക്കെ ഒരുതരം നിസ്വാര്*ഥമായ പ്രണയത്തില്‍* ആണെന്ന് തോന്നുന്നു. പക്ഷെ മനുഷ്യന്* പ്രണയ മുഖത്തെത്തുമ്പോള്‍* സ്വാര്*ഥത കലരുന്നു. നീ എന്റേത് എന്ന് പറയുന്നിടത്ത് ഒരു തടവറയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രണയത്തെ പ്രണയിക്കാന്‍* വിടുക. പക്ഷിയെ പോലെ അത് അതിന്റെ വിഹായസ്സില്‍* പറന്നു പറന്ന്...'
അതേ, കടലും അതിന്റെ ആകാശവും ...അവര്‍* നിസ്വാര്‍ഥമായ പ്രണയത്തില്‍* ആണ്. കടലിന്റെ പ്രണയം എത്രകാലം കഴിഞ്ഞാലും അതിന്റെ ആകാശത്തിനുമാത്രം സ്വന്തം. കടലിനൊരിക്കലും മറ്റൊരാകാശത്തെ പ്രണയിക്കാനാവില്ല.തന്നിലെ അവസാനതുള്ളി ജലവും ഇല്ലാതെയാകും വരേയ്ക്കും തന്റെ പ്രണയം നീരാവിയായി ആകാശത്തിനു നല്കിക്കൊണ്ടേ ഇരിക്കും. ആകാശം തന്റെ പ്രണയം മഴയായി തിരിച്ചും.അവര്‍*ക്കൊരിക്കലും പിരിയാനാകില്ല.
സ്വയം ഇല്ലാതെയാകും വരേയ്ക്കും പരസ്പരം പ്രണയിച്ചുകൊണ്ടേ ഇരിക്കും. മനുഷ്യന്* മാത്രം പ്രണയത്തിലും കാപട്യം നിറയ്ക്കുന്നു. മനുഷ്യന്* മാത്രം സദാ മാറ്റം കൊതിക്കുന്നു. മനുഷ്യനൊഴിച്ച് ലോകത്തിലെ ചരാചരങ്ങള്‍*ക്കൊന്നിനും അഭിനയം വശമല്ല. മനുഷ്യനൊഴിച്ച് മറ്റൊരു ശക്തിക്കും കൃത്രിമമായുണ്ടാക്കിയ ഭാഷയിലൂടെ ആശയ വിനിമയം സാധ്യമല്ല. മറ്റെല്ലാ ജീവജാലങ്ങളും,പ്രകൃതിതന്നെയും പ്രകൃതിദത്തമായ രീതിയല്‍* ആശയവിനിമയം നടത്തുമ്പോള്‍* മനുഷ്യന്* മാത്രം കൃത്രിമമായി ഉണ്ടാക്കിയ ഭാഷയിലൂടെ ആശയ വിനിമയം നടത്തുന്നു.
ഭാഷ രൂപപ്പെട്ടത് അവനവന്റെ ഉള്ളിലുള്ള ആശയം,വികാരം മറ്റുള്ളവരെ അറിയിക്കാനായിട്ടാണെങ്കിലും ഇന്ന് മനുഷ്യര്‍* കൂടുതലായും തന്റെ ഉള്ളിലുള്ള വികാരം മറ്റുള്ളവരില്‍* നിന്നും മറയ്ക്കാനായിട്ടല്ലേ ഭാഷ ഉപയോഗിക്കുന്നത്?! തന്നില്‍* ഇല്ലാതെയായ പ്രണയം ഉണ്ട് എന്നു വിശ്വസിപ്പിക്കാനും അതേ ഭാഷ ഉപയോഗിക്കുന്നു പലപ്പോഴും...


				
				
				
					
  Reply With Quote
			
Bookmarks