മലയാളത്തിലെ ഒരു നായികകൂടി തമിഴകത്തേക്ക്. നീലത്താമരയിലെ കുഞ്ഞിമാളുവിലൂടെ മലയാളികളുടെ മനം കവര്*ന്ന അര്*ച്ചന കവിയാണ് തമിഴില്* അരങ്ങേറാനൊരുങ്ങുകയാണ്. തമിഴിലെ ഒന്നാം നിര സംവിധായകനായ വസന്തബാലന്*റെ അടുത്ത സിനിമയിലാണ് അര്*ച്ചന നായികയാകുന്നത്. ചിത്രത്തിന്*റെ പേര് - അറവാന്*.


വെയില്*, അങ്ങാടിത്തെരു എന്നീ സൂപ്പര്*ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് വസന്തബാലന്*. ഭാരതിരാജ, മണിരത്നം തുടങ്ങിയ സംവിധായകരുടെ തലത്തിലേക്ക് ഉയരാന്* സാധ്യതയുള്ള സംവിധായകനായാണ് വസന്തബാലനെ തമിഴ് സിനിമാലോകം വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ, അദ്ദേഹത്തിന്*റെ സിനിമയിലൂടെ തമിഴകത്തെത്താന്* കഴിയുന്നതിനെ ഭാഗ്യമായാണ് അര്*ച്ചന കവി കരുതുന്നത്.

മൃഗം, ഈറം തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ ആദിയാണ് അറവാനിലെ നായകന്*. അര്*ച്ചന കവിക്കൊപ്പം ദക്ഷിണ എന്ന പുതുമുഖവും ഈ ചിത്രത്തില്* പ്രധാന വേഷത്തില്* അഭിനയിക്കുന്നുണ്ട്. പശുപതിയും ഈ സിനിമയില്* നായകതുല്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടില്* നടന്ന ഒരു സംഭവമാണ് അറവാനില്* വസന്തബാലന്* പ്രമേയമാക്കുന്നത്. ഗായകന്* കാര്*ത്തിക് ഈ ചിത്രത്തിലൂടെ സംഗീത സംവിധായകനാകുന്നു എന്ന പ്രത്യേകതയുമുണ്ട്.

യാരഡി നീ മോഹിനി, കുങ്കുമപ്പൂവും കൊഞ്ചും പുറാവും തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായ സിദ്ദാര്*ത്ഥാണ് അറവാന് ക്യാമറ ചലിപ്പിക്കുന്നത്. നിര്*മ്മാണം അമ്മ ക്രിയേഷന്*സ്.

നീലത്താമര, മമ്മി ആന്*റ് മി എന്നീ സിനിമകളാണ് അര്*ച്ചന കവിയുടേതായി മലയാളത്തില്* പുറത്തിറങ്ങിയത്. രണ്ടു ചിത്രങ്ങളും ഹിറ്റായി. എം എ നിഷാദ് സംവിധാനം ചെയ്യുന്ന ബെസ്റ്റ് ഓഫ് ലക്ക് ആണ് അര്*ച്ചനയുടെ പുതിയ മലയാള ചിത്രം.