- 
	
	
		
		
		
		
			
 അര്*ച്ചന കവി തമിഴില്‍*, സംവിധാനം വസന്തബാലനŔ
		
		
				
					
					
				
				
					
				
		
			
				
					
മലയാളത്തിലെ ഒരു  നായികകൂടി തമിഴകത്തേക്ക്. നീലത്താമരയിലെ കുഞ്ഞിമാളുവിലൂടെ മലയാളികളുടെ മനം  കവര്‍*ന്ന അര്*ച്ചന കവിയാണ് തമിഴില്‍* അരങ്ങേറാനൊരുങ്ങുകയാണ്. തമിഴിലെ ഒന്നാം  നിര സംവിധായകനായ വസന്തബാലന്*റെ അടുത്ത സിനിമയിലാണ് അര്*ച്ചന  നായികയാകുന്നത്. ചിത്രത്തിന്*റെ പേര് - അറവാന്*.
വെയില്*, അങ്ങാടിത്തെരു  എന്നീ സൂപ്പര്‍*ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് വസന്തബാലന്*. ഭാരതിരാജ,  മണിരത്നം തുടങ്ങിയ സംവിധായകരുടെ തലത്തിലേക്ക് ഉയരാന്‍* സാധ്യതയുള്ള  സംവിധായകനായാണ് വസന്തബാലനെ തമിഴ് സിനിമാലോകം വിലയിരുത്തുന്നത്.  അതുകൊണ്ടുതന്നെ, അദ്ദേഹത്തിന്*റെ സിനിമയിലൂടെ തമിഴകത്തെത്താന്*  കഴിയുന്നതിനെ ഭാഗ്യമായാണ് അര്*ച്ചന കവി കരുതുന്നത്.
മൃഗം, ഈറം തുടങ്ങിയ  സിനിമകളിലൂടെ പ്രശസ്തനായ ആദിയാണ് അറവാനിലെ നായകന്*. അര്*ച്ചന കവിക്കൊപ്പം  ദക്ഷിണ എന്ന പുതുമുഖവും ഈ ചിത്രത്തില്‍* പ്രധാന വേഷത്തില്‍*  അഭിനയിക്കുന്നുണ്ട്. പശുപതിയും ഈ സിനിമയില്‍* നായകതുല്യമായ കഥാപാത്രത്തെ  അവതരിപ്പിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍* നടന്ന ഒരു സംഭവമാണ് അറവാനില്‍*  വസന്തബാലന്* പ്രമേയമാക്കുന്നത്. ഗായകന്* കാര്‍*ത്തിക് ഈ ചിത്രത്തിലൂടെ  സംഗീത സംവിധായകനാകുന്നു എന്ന പ്രത്യേകതയുമുണ്ട്.
യാരഡി നീ മോഹിനി,  കുങ്കുമപ്പൂവും കൊഞ്ചും പുറാവും തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായ  സിദ്ദാര്‍*ത്ഥാണ് അറവാന് ക്യാമറ ചലിപ്പിക്കുന്നത്. നിര്*മ്മാണം അമ്മ  ക്രിയേഷന്*സ്.
നീലത്താമര,  മമ്മി ആന്‍*റ് മി എന്നീ സിനിമകളാണ് അര്*ച്ചന കവിയുടേതായി മലയാളത്തില്‍*  പുറത്തിറങ്ങിയത്. രണ്ടു ചിത്രങ്ങളും ഹിറ്റായി. എം എ നിഷാദ് സംവിധാനം  ചെയ്യുന്ന ബെസ്റ്റ് ഓഫ് ലക്ക് ആണ് അര്*ച്ചനയുടെ പുതിയ മലയാള ചിത്രം.
				
			 
			
		 
			
				
			
				
			
			
				
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks