വാഹനാപകടത്തില്* പരിക്കേറ്റ് വെല്ലൂര്* ക്രിസ്റ്റ്യന്* മെഡിക്കല്* കോളജ് ആശുപത്രിയില്* കഴിയുന്ന നടന്* ജഗതി ശ്രീകുമാറിനെ മോഹന്*ലാല്* സന്ദര്*ശിച്ചു. അപകടത്തിനുശേഷം ആദ്യമായിട്ടാണ് ജഗതിയെ കാണാന്* ലാല്* എത്തുന്നത്. ജഗതിയുടെ ആരോഗ്യനിലയില്* നല്ല പുരോഗതിയുണ്*ടെന്ന് മോഹന്*ലാല്* അറിയിച്ചു.

അമ്പിളിച്ചേട്ടന് അപകടം പറ്റിയ സമയത്തുതന്നെയാണ് എന്റെ അമ്മ ഒരു ബ്രെയ്ന്* ഷോക്ക് വന്ന് ആസ്പത്രിയില്* പ്രവേശിപ്പിക്കപ്പെട്ടത്. അമ്മയുടെ അടുത്തുനിന്ന് വിട്ടുനില്*ക്കാന്* സാധിക്കാത്തതുകൊണ്ട് കോഴിക്കോട്ട് ചെന്ന് കാണാന്* സാധിച്ചില്ലെന്ന് ലാല്* മാധ്യമങ്ങള്*ക്ക് നല്*കിയ അഭിമുഖത്തില്* പറഞ്ഞു.

ഏതാണ്ട് ഒരു മണിക്കൂറോളം ജഗതിയ്*ക്കൊപ്പമുണ്ടായിരുന്നില്ല. ട്രെക്കിയോസ്റ്റമി ചെയ്യുന്നതുകൊണ്ട് അദ്ദേഹത്തിന് സംസാരിക്കാന്* സാധിക്കുമായിരുന്നില്ല. എങ്കിലും തന്നെയും ഒപ്പമുണ്ടായിരുന്ന ആന്റണി പെരുമ്പാവൂരിനേയും കണ്ടപ്പോള്* അദ്ദേഹത്തിന് മനസ്സിലായതായി ലാല്* പറഞ്ഞു.
ആയുര്*വേദ ചികിത്സയിലായതിനാല്* ഞാന്* താടിവളര്*ത്തിയിരുന്നു. അദ്ദേഹം എന്റെ താടിയിലൂടെ വിരലോടിച്ചു. ''എത്രയും വേഗം തിരിച്ചുവരണം, നമുക്ക് പുതിയ പടം തുടങ്ങണം' എന്ന് ആന്റണി പറഞ്ഞപ്പോള്* കുറച്ചുകൂടി തെളിഞ്ഞുചിരിച്ചു. അമ്പിളിച്ചേട്ടന് എല്ലാം മനസ്സിലാവുന്നുണ്ടെന്നത് തന്നെ വലിയ ആശ്വാസമാണെന്നും ലാല്* പറഞ്ഞു. ഗ്രാന്റ് മാസ്റ്ററിലാണ് ജഗതിയ്*ക്കൊപ്പം മോഹന്*ലാല്* അവസാനമായി അഭിനയിച്ചത്.
കഴിഞ്ഞദിവസം സൂപ്പര്*താരമായ മമ്മൂട്ടിയും ജഗതി യെ സന്ദര്*ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട അമ്പിളിച്ചേട്ടനെ കാണാന്* ലാലുമെത്തിയത്.