നിന്റെ ആവശ്യങള്*ക്കുള്ള ഉത്തരമാണ്* നിന്റെ സുഹൃത്ത്.
നീ സ്നേഹത്തോടെ വിതക്കുകയും നന്ദിയോടെ
കൊയ്യുകയും ചെയ്യുന്ന നിന്റെ വയലാണ്* അവന്*.
നിന്റെ സ്നേഹിതന്* ആത്മാര്*തതയോടെ സംസാരിക്കുമ്പോള്*
നിന്റെ മനസ്സിലെ 'ഇല്ലയെ' നീ ഭയക്കുന്നില്ല.
'അതെ' എന്നുച്ചരിക്കാന്* മടിക്കുന്നുമില്ല.
അവന്* നിശബ്ദനാകുമ്പോള്* നിന്റെ ഹൃദയം
അവന്റെ ഹൃദയത്തിന് കാതോര്*ക്കാതിരിക്കുന്നില്ല.
കാരണം സൗഹൃദത്തില്*, വാക്കുകളില്ലാതെ തന്നെ
ആഗ്രഹങളും പ്രതീക്ഷകളും ജനിക്കുന്നു.
സുഹൃത്തിനോട് വിടവാങുമ്പോള്*
നീ ദുഖിക്കുന്നില്ലെ. കാരണം അവനിലെ, നീ ഏറെ സ്നേഹിക്കുന്നതെല്ലാം
അവന്റെ അഭാവത്തിലാണ്* കൂടുതല്* വ്യക്തമായിരിക്കുക.
നിനക്കുള്ളതില്* വച്ച് ഏറ്റവും ശ്രേഷ്ഡമായത് നിന്റെ
സുഹൃത്തിനുള്ളതായിരിക്കട്ടെ.
നിന്റെ വേലിയിറക്കം അവന്* അറിഞ്ഞിരിക്കണമെന്നാകില്*
അതിന്റെ വേലിയേറ്റവും അവനറിയട്ടേ.
നേരം കളയാന്* വേണ്ടിയാണ്* നീ അവനെ തിരയുന്നതെങ്കില്*
എന്തിനാണാ സൗഹൃദം..?


Keywords:friends, friendship song, poems stories,ninte souhrudam,friendship stories, friendship messeges