ട്രാഫിക്കിന് ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ‘മോട്ടോര്*സൈക്കിള്* ഡയറീസ്’ എന്നാണ് ചിത്രത്തിന് പേര്. കുഞ്ചാക്കോ ബോബനും നിവിന്* പോളിയുമാണ് ചിത്രത്തിലെ നായകന്**മാര്*. നവാഗതനായ ദീപു മാത്യുവിന്*റെ കഥയ്ക്ക് രാജേഷ് പിള്ള തന്നെയാണ് തിരക്കഥ രചിക്കുന്നത്.

‘ഒരു മോട്ടോര്*സൈക്കിളിന്*റെ ആത്മകഥ’ എന്നാണ് ഈ സിനിമയെ രാജേഷ് പിള്ള നിര്*വചിക്കുന്നത്. എഴുപതുകളില്* തുടങ്ങി ഈ കാലം വരെയുള്ള മുപ്പതിലധികം വര്*ഷങ്ങളിലൂടെ ഒരു മോട്ടോര്* സൈക്കിളിന്*റെ സഞ്ചാരമാണ് ഈ ചിത്രത്തില്*. മോട്ടോര്*സൈക്കിളിന്*റെ കാഴ്ചപ്പാടിലൂടെയാണ് കഥ നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

“ട്രാഫിക്കിന് ശേഷം ഒരു മലയാള ചിത്രം ചെയ്യാനായി ഞാന്* നൂറിലേറെ കഥകള്* കേട്ടു. അവയില്* നിന്ന് നാലുകഥകള്* ചെയ്യാനായി മാറ്റിവയ്ക്കുകയും ചെയ്തു. സഞ്ജയ് - ബോബി, മുരളി ഗോപി, ശങ്കര്* രാമകൃഷ്ണന്* എന്നിവരുടെ കഥകള്* ഞാന്* ചെയ്യാനായി ലോക്ക് ചെയ്തുവച്ചിരിക്കുകയാണ്. ദീപു മാത്യു ഈ കഥ പറയുമ്പോള്* ഞാന്* ത്രില്*ഡായി. ട്രാഫിക്കിന് ശേഷം ചെയ്യേണ്ട സിനിമ ഇതുതന്നെയാണെന്ന് ഞാന്* തിരിച്ചറിഞ്ഞു” - രാജേഷ് പിള്ള പറയുന്നു.

ഒരു മോട്ടോര്*സൈക്കിളിന്*റെ ആദ്യത്തെ ഉടമസ്ഥനും ഇപ്പോഴത്തെ ഉടമസ്ഥനും തമ്മിലുള്ള ആത്മസംഘര്*ഷങ്ങളുടെ കഥയെന്നും മോട്ടോര്*സൈക്കിള്* ഡയറീസിനെ പരിചയപ്പെടുത്താം. മോട്ടോര്*സൈക്കിളിന്*റെ മുപ്പതുവര്*ഷത്തെ ജീവിതകാലത്ത് നിരവധി രാഷ്ട്രീയ - സാമൂഹികമാറ്റങ്ങള്* കേരളത്തിലുണ്ടായിട്ടുണ്ട്. അവയുടെ ചിത്രീകരണം കൂടിയായിരിക്കും ഈ ചിത്രം.

ഓര്*ഡിനറി എന്ന മെഗാഹിറ്റ് ചിത്രം സംവിധാനം ചെയ്ത സുഗീതാണ് ഈ സിനിമ നിര്*മ്മിക്കുന്നത്. സുഗീതിന്*റെ നിര്*മ്മാണക്കമ്പനിയുടെ പേരും ‘ഓര്*ഡിനറി ഫിലിംസ്’ എന്നാണ്. ജോമോന്* ടി ജോണ്* ഛായാഗ്രഹണം നിര്*വഹിക്കുന്ന മോട്ടോര്*സൈക്കിള്* ഡയറീസിന് സംഗീത സംവിധാനം നിര്*വഹിക്കുന്നത് പ്രശാന്ത് പിള്ള.

വാല്*ക്കഷണം: മോട്ടോര്*സൈക്കിള്* ഡയറീസ് എന്ന പേരില്* ഒരു ഹോളിവുഡ് ചിത്രം ഇറങ്ങിയിട്ടുണ്ട്. എന്നാല്* ആ ചിത്രത്തില്* നിന്ന് പേര് മാത്രമാണ് താന്* കടമെടുത്തിട്ടുള്ളതെന്ന് രാജേഷ് പിള്ള പറയുന്നു. ഇതൊരു കോപ്പിയടിച്ചിത്രമല്ല. സിനിമ കണ്ടുകഴിയുമ്പോള്* ഇതിന് മോട്ടോര്*സൈക്കിള്* ഡയറീസ് എന്നല്ലാതെ മറ്റൊരു പേരും ചേരില്ല എന്ന് ആര്*ക്കും മനസിലാകും. അക്ഷരാര്*ത്ഥത്തില്* ഇത് ഒരു മോട്ടോര്*സൈക്കിളിന്*റെ ഡയറിക്കുറിപ്പുകളാണ് - രാജേഷ് പിള്ള വ്യക്തമാക്കി.

More Stills


Keywords:Hollywood film,Prasanth Pillai, Ordinary films,Kunchacko Boban,Nivin Pauly,Traffic,malayalam film news,Rajesh Pillai’s 'Motorcycle Diaries