അന്തിച്ചുവപ്പങ്ങു മാറിയിട്ടാ പൂനിലാമഞ്ഞങ്ങു പെയ്ത നേരം
തുറന്നിട്ടു ഞാനെന്* നെഞ്ചിന്* കൂട്ടിന്* കിളിവാതിലുകള്*
അറിഞ്ഞു ഞാനെന്* ഉള്ളിലേക്ക് അരിച്ചു കേറുമാ പൂനിലാമഞ്ഞും,
തണുപ്പിന്റെ പാളികള്* എന്നെ ഒന്നായ്പുതച്ചു മൂടുന്നതും.
മഞ്ഞിന്*പാളികള്* മെല്ലെ നീക്കിയിട്ടെന്* തിരഞ്ഞു നീങ്ങിയാ
കാണാന്* കൊതിച്ച കൊച്ചു പ്രകാശതാരങ്ങളെ,
മേഘക്കീറുകള്*ക്കിടയിലെങ്ങോ മറഞ്ഞു നിന്നോ ആ സ്വപ്നതാരങ്ങള്*
ഇനിയും വൈകുവതെന്തിന്നു നീ ആ പ്രകാശമെന്നില്* പടര്*ത്തുവാന്*
നനുത്ത മഞ്ഞിന്* കുളിരിലൂടെ കണ്ടു ഞാനാ ഇല്ലിമുളം കാട്ടിലൂടെ
എന്നിലേക്കായ് നിറഞ്ഞു വരുമാ മഞ്ഞിന്* കണങ്ങളില്* ഒരു
കൊച്ചു മുള്ളാല്* തീര്*ത്ത മൗനവേദന
എനിക്കായ് എന്നോ തീര്*ത്തൊരു മുള്*ക്കിരീടം,
എന്* ശിരസ്സില്* നിറഞ്ഞു നില്*ക്കവേ
എന്തിനായ് വന്നു നീ ഒരു മഞ്ഞിന്* കുളിരായിട്ടെന്നിലെ
ദുഃഖ സ്വപ്നങ്ങള്* പങ്കിടാനോ
മരവിച്ചുപോയെന്* മനസ്സിന്നാ ഇടിവെട്ടേറ്റ തെങ്ങിന്* തലപ്പുപോല്*
മരവിച്ചുപോയെന്* ശരീരമിന്നാ തണുത്ത കോടമഞ്ഞില്* .


Keywords: vaikuvathenthe nee,poems,love songs,kavithakal,stories