-
നയന്*താരയെ ഇപ്പോഴും ഇഷ്ടമാണ്: ചിമ്പു

നയന്*താരയെ തനിക്ക് ഇപ്പോഴും ഇഷ്ടമാണെന്ന് ചിമ്പു. എന്നാല്* നയന്*സിനോട് ഇപ്പോഴുള്ള ഇഷ്ടം പ്രണയമല്ല. മറിച്ച് ഒരേ മേഖലയില്* ജോലി ചെയ്യുന്നവരെന്ന നിലയില്* നയന്*സുമായി ആഴത്തിലുള്ള സൗഹൃദമാണ് ഉള്ളത്.
നയന്*സ് നല്ലൊരു മനസ്സിന് ഉടമയാണ്. പ്രതിസന്ധികളില്* തളരാതെ നില്*ക്കാനുള്ള ആത്മധൈര്യം അവര്*ക്കുണ്ട്. തങ്ങള്* തമ്മില്* സിനിമയെ കുറിച്ച് മാത്രമല്ല മറ്റെല്ലാ വിഷയങ്ങളെ കുറിച്ചും സംസാരിക്കാറുണ്ടെന്നും ചിമ്പു പറയുന്നു.
വല്ലവന്* എന്ന തമിഴ്*സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് നയന്*സും ചിമ്പുവും പ്രണയത്തിലായത്. ചിത്രത്തില്* ഇരുവരും തമ്മിലുള്ള ചുംബനരംഗം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇരുവരുടേയും സ്വകാര്യ നിമിഷങ്ങള്* ഇന്റര്*നെറ്റിലൂടെ പുറംലോകത്ത് പരന്നതോടെ ചിമ്പുവുമായി നയന്*സ് അകന്നു. പ്രണയബന്ധം വേര്*പിരിഞ്ഞതോടെ ഇരുവരും തമ്മില്* കണ്ടാല്* മിണ്ടാറില്ലായിരുന്നു. എന്നാല്* അടുത്തിടെ ഹൈദരബാദില്* വച്ച് കണ്ടുമുട്ടിയ ഇരുവരും സൗഹൃദം പുതുക്കിയത് വാര്*ത്തയായിരുന്നു.
കൃഷ്ണം വന്ദേ ജഗത്ഗുരു എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് നയന്*സ് ഫിലിം സിറ്റിയില്* എത്തിയത്. എന്നാല്* ഹന്*സിക നായികയായ വാളു എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് ചിമ്പു ഹൈദരാബാദില്* എത്തിയത്. എന്തായാലും ഇനിയൊരിക്കലും ഒന്നിച്ചഭിനയിക്കില്ലെന്ന തീരുമാനത്തിലിരുന്ന നയന്*സും ചിമ്പുവും ഈ നിലപാട് മാറ്റുമോയെന്നാണ് ഇനി അറിയേണ്ടത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks