Results 1 to 1 of 1

Thread: ഡേവിഡും ഗോലിയാത്തും - കോമഡി ത്രില്ലറുമായ

  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default ഡേവിഡും ഗോലിയാത്തും - കോമഡി ത്രില്ലറുമായ

    ഡേവിഡും ഗോലിയാത്തും - കോമഡി ത്രില്ലറുമായി ‘ഇരട്ടകള്*’

    അനൂപ് മേനോന്* എവിടെയുണ്ടോ അവിടെ ജയസൂര്യയുമുണ്ട്. ജയസൂര്യ എവിടെയുണ്ടെന്നറിയാന്* അനൂപിനെ വിളിച്ചാല്* മതി. അനൂപ് എന്താണിനി ചെയ്യാന്* പോകുന്നതെന്ന് ജയസൂര്യയോട് ചോദിച്ചാല്* മതിയാകും. മലയാള സിനിമയില്* ഈ ‘ഇരട്ടകള്*’ നിറഞ്ഞുനില്*ക്കുകയാണ്. നല്ല സിനിമകള്* ചെയ്യാനായി ഒത്തുചേര്*ന്ന അപൂര്*വ സൌഹൃദം.


    ബ്യൂട്ടിഫുളും ട്രിവാന്*ഡ്രം ലോഡ്ജും കഴിഞ്ഞു, ഇനി ഏതാണ് ഈ കൂട്ടുകെട്ടിന്*റേതായി വരുന്ന സിനിമ എന്നറിയാന്* കാത്തിരുന്നവര്*ക്ക് മുന്നിലേക്ക് ആ വാര്*ത്ത എത്തുകയാണ്. ഇവര്* വീണ്ടും വരുന്നു, ഒരു കോമഡി ത്രില്ലറുമായി.

    അനൂപ് മേനോന്* തിരക്കഥയെഴുതി, അനൂപും ജയസൂര്യയും നായകന്**മാരാകുന്ന പുതിയ ചിത്രത്തിന് പേര് ‘ഡേവിഡ് ആന്*റ് ഗോലിയാത്ത്’. രാജീവ് നാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. “ഇതൊരു കോമഡി ത്രില്ലറാണ്. രണ്ട് മനുഷ്യര്*, ഒരാള്* വളരെ പവര്*ഫുളാണ്. മറ്റേയാള്* അടിസ്ഥാനപരമായി ദുര്*ബലനും. ഇവരേക്കുറിച്ചാണ് സിനിമ” - അനൂപ് മേനോന്* വ്യക്തമാക്കി.

    ആരാണ് ഡേവിഡിനെ അവതരിപ്പിക്കുന്നതെന്നോ ഗോലിയാത്തായി ആര് വരുമെന്നോ അനൂപ് മേനോന്* വ്യക്തമാക്കിയില്ല. ആസിഫ് അലിയും നസ്രിയയും ഈ ചിത്രത്തിന്*റെ ഭാഗമാകുമെന്ന് സൂചനയുണ്ട്.

    രാജീവ് നാഥ് സംവിധാനം ചെയ്യുന്ന ആദ്യ കൊമേഴ്സ്യല്* എന്*റര്*ടെയ്നറായിരിക്കും ഡേവിഡ് ആന്*റ് ഗോലിയാത്ത്. മോക്ഷം, പകല്* നക്ഷത്രങ്ങള്* തുടങ്ങിയ തിരക്കഥകള്* അനൂപ് മേനോന്* മുമ്പ് രാജീവ് നാഥിനുവേണ്ടി രചിച്ചിട്ടുണ്ട്. ഡേവിഡ് ആന്*റ് ഗോലിയാത്ത് കഴിഞ്ഞാല്* ‘ഒരു ന്യൂയോര്*ക്ക് സായാഹ്*നം’ എന്നൊരു സിനിമയും രാജീവ് നാഥ് - അനൂപ് മേനോന്* ടീമിന്*റേതായി സംഭവിക്കും. അത് അടുത്ത വര്*ഷം ഏപ്രിലിലേക്കാണ് നിശ്ചയിച്ചിരിക്കുന്നത്.
    Last edited by rameshxavier; 08-13-2012 at 09:27 AM.

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •