പഴങ്ങളും പച്ചക്കറികളും ഉള്*പ്പെടെ നാം കഴിക്കുന്ന സകലതിലും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന രാസവസ്തുക്കള്* അടങ്ങിയിട്ടുണ്ടെന്ന റിപ്പോര്*ട്ടുകള്* ഈയടുത്ത നാളുകളില്* പുറത്തുവന്നിരുന്നു. ഇതോടെ എന്ത് കഴിക്കണം എന്നറിയാതെ ആശങ്കയിലായിരിക്കുകയാണ് ജനങ്ങള്*. നിത്യജീവിതത്തില്* ഏറെ ശുചിത്വം പാലിക്കുകയും സൌന്ദര്യത്തില്* ശ്രദ്ധിക്കുകയും ചെയ്യുന്നവര്*ക്ക് ഇടിത്തീയായി ഇതാ മറ്റൊരു വാര്*ത്ത കൂടി. നാം ഉപയോഗിക്കുന്ന സോപ്പ്, ഡിയോഡറന്റ്, ടൂത്ത് പേസ്റ്റ്, മറ്റ് ബോഡി കെയര്* ഉത്പന്നങ്ങള്* എന്നിവ ഹൃദ്രോഗത്തിന് കാരണമാകും എന്നാണ് പഠനം വ്യക്തമാക്കുന്നത്.

സോപ്പും മറ്റും വാങ്ങാന്* കടയില്* ചെല്ലുമ്പോള്* ‘ആന്റി ബാക്ടീരിയ ഫോര്*മുല‘ അടങ്ങിയവ പ്രത്യേകം തെരഞ്ഞെടുക്കാറില്ലേ? അവയില്* അടങ്ങിയിരിക്കുന്ന ട്രൈക്ലോസന്* ആണ് ബാക്ട്രീരിയക്കെതിരെ പ്രവര്*ത്തിക്കുന്നത്. ഒരു വശത്ത് ബാക്ടീരിയയെ തുരത്തിയോടിക്കുമ്പോള്* മറുവശത്ത് നമ്മുടെ ഹൃദയത്തിന്റെ പ്രവര്*ത്തനത്തെ താളംതെറ്റിക്കുകയാണ് ട്രൈക്ലോസന്* ചെയ്യുന്നത്. ശരീരത്തിലെ മാംസപേശികളുടെ ശക്തി ട്രൈക്ലോസന്* ദുര്*ബലപ്പെടുത്തും എന്നും പഠനം വ്യക്തമാക്കുന്നു.

ട്രൈക്ലോസന്* അടങ്ങിയ നിരവധി വസ്തുക്കള്* ഓരോ വീട്ടിലും കാണാം. ഡിയോഡറന്റ്, മൌത്ത് വാഷ്, ടൂത്ത് പേസ്റ്റ്, ലിപ്സ്റ്റിക്, വസ്ത്രങ്ങള്*, കാര്*പ്പെറ്റ്, കളിപ്പാട്ടങ്ങള്* എന്നിവയില്* എല്ലാം തന്നെ ഇതുണ്ട്. ട്രൈക്ലോസന്* തൈറോയിഡിനും വന്ധ്യതയ്ക്കും കാരണമാകുമെന്ന് നേരത്തെ തന്നെ പഠനങ്ങള്* തെളിയിച്ചിരുന്നു. എന്നാല്* പേശികള്*ക്കും ഹൃദയത്തിനും ഇത് ദോഷം ചെയ്യും എന്ന് ഇപ്പോഴാണ് വ്യക്തമായിരിക്കുന്നത്. ഹൃദയമിടിപ്പിനെ വരെ താളം തെറ്റിക്കാന്* ഇതിന് സാധിക്കും. മനുഷ്യരില്* മാത്രമല്ല, മൃഗങ്ങളിലും ഇത് പ്രശ്നങ്ങള്* സൃഷ്ടിക്കുമെന്നും പഠനം പറയുന്നു.

കാലിഫോര്*ണിയ സര്*വകലാശാലയിലെ വിദഗ്ദ്ധരാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്.



Keywords:California University,muscles,heart,triclosen thiroid,mouth wash,heart beat,Chemical in Soap, Toothpaste ,Muscle Strength