-
ഇന്നത്തെ ഓണം
ഓണമായ്* പിന്നെയും കൂട്ടുകാരേ
ഓര്*മ്മയില്* പൂക്കള്* ചിരിച്ചീടുന്നു
ഒരുമയോടൊത്തു കൂടി നമുക്കൊരു
സ്*നേഹ പൂക്കളം തീര്*ത്തിടണ്ടേ
തുമ്പയും തെച്ചിയും മുക്കുറ്റിയും
പുഞ്ചിരി തൂകിയ അങ്കണത്തില്*
പ്ലാസ്റ്റിക്കു പൂക്കളും വര്*ണ്ണപ്പൊടികളും
കൊഞ്ഞനം കുത്തുന്നു നമ്മെ നോക്കി
ഉമ്മറത്തിണ്ണയില്* ഇലയിട്ടൊരുക്കിയ
സ്*നേഹ സമൃദ്ധമാം ഓണ സദ്യ
ഹോട്ടല്* മുറികളില്* നികുതി കൊടുത്തു നാം
ഉണ്ണുന്നു പഴയൊരാ ഓര്*മ്മകളില്*
തൊടികളിലോടിക്കളിക്കേണ്ട കുട്ടികള്*
ചാനലിലോണം കണ്ടിടുന്നു
തുമ്പിതുള്ളലും പുലികളിയും
ടിവിയില്* സ്*പോണ്*സേര്*ഡു പ്രോഗ്രാമുകള്*
മാവേലി മന്നനും പൂക്കളവും
പരസ്യത്തിലേതോ കഥാപാത്രങ്ങളായ്*
എങ്കിലും നമ്മുടെയുള്ളിന്റെയുള്ളിലെ
മലയാളം നിറഞ്ഞ മനസുകളില്*
ഓണം വെറുമൊരോര്*മ്മയല്ല
മലയാളി തന്* ഹൃദയ വികാരമല്ലേ
സ്*നേഹാര്*ദ്രമായ മനസുകള്*ക്ക്*
സ്*നേഹം നിറഞ്ഞു ഞാനേകീടിന്നു
സ്*നേഹ ഭരിതമാമാശംസകള്*....
Keywords:innathe onam,onapattukal,songs,onam special
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks