അവിവാഹിതരായ സ്ത്രീകളെ മാത്രം ദൈവത്തിന്റെ മണവാട്ടിമാരാകാന്* പ്രോത്സാഹിപ്പിക്കുന്നതാണ് വിവിധ ക്രിസ്ത്യന്* സഭാ വിഭാഗങ്ങളുടെ രീതി. വിവാഹം പോലുള്ള സ്വകാര്യ സുഖങ്ങള്* ഒഴിവാക്കുന്നവരാണ് കന്യാസ്ത്രീകളാകുന്നത്. എന്നാല്* വിധവകള്*ക്കും വിവാഹമോചിതര്*ക്കും കന്യാസ്ത്രീപട്ടം നല്*കി വ്യത്യസ്തരാവുകയാണ് യാക്കോബായ സുറിയാനി സഭ.

പരമ്പരാഗത രീതിയെ പൊളിച്ചെഴുതുന്ന തീരുമാനമാണ് യാക്കോബായ സഭയുടേത്. വിധവകളെയും വിവാഹമോചിതരെയും പരിശീലിപ്പിച്ച് കന്യാസ്ത്രീപട്ടം നല്*കും. സഭ നടത്തുന്ന അനാഥാലയങ്ങളുടെ ചുമതലയാകും ഇവരെ ഏല്*പ്പിക്കുക. ഈ സ്ത്രീകള്*ക്ക് കുട്ടികള്* ഉണ്ടെങ്കില്* അവരെയും സഭ സംരക്ഷിക്കും. കുട്ടികളെ പ്രത്യേകം പാര്*പ്പിക്കും.

സാമ്പത്തിക പ്രശ്നങ്ങള്* മൂലം വിവാഹം നടക്കാതെ പോയ, മുപ്പതും നാല്പതും വയസ്സ് പ്രായമുള്ള സ്ത്രീകള്*ക്കും കന്യാസ്ത്രീകളാവാം. വികലാംഗരെയും പരിഗണിക്കും. സീറോ മലബാര്* സഭ ഇപ്പോള്* തന്നെ വിധവകളെ കന്യാസ്ത്രീകളാകാന്* അനുവദിക്കുന്നുണ്ട്. എന്നാല്* വിവാഹമോചിതര്*ക്ക് കന്യാസ്ത്രീയാകണമെങ്കില്* സഭയുടെ പ്രത്യേക അനുവാദം വേണമെന്ന് മാത്രം.

10 കോണ്**വെന്റുകളാണ് സഭയ്ക്ക് കേരളത്തില്* ഉള്ളത്. വിധവകളെയും വിവാഹമോചിതരെയും ഉള്*പ്പെടുത്തുക വഴി കന്യാസ്ത്രീകളുടെ എണ്ണം വര്*ധിപ്പിക്കാം. പുതിയ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കെട്ടിപ്പടുക്കാനും സഭ ആലോചിക്കുന്നുണ്ട്.


Keywords:Zero Malabar Sabha,yacobite syrian sabha,handicaped,convent,children,Widows, Divorcees can Become Nuns