പൃഥ്വിരാജ് അഹങ്കാരിയാണോ? ഒരുപാട് ചാനലുകളും അച്ചടിമാധ്യമങ്ങളും പല തവണ ചര്*ച്ചകളില്* ഉള്*പ്പെടുത്തിയ വിഷയമാണിത്. എന്നാല്* അത് അഭിനയമറിയാവുന്ന ഒരു നടന്*റെ ആത്മവിശ്വാസമാണെന്ന് ഇപ്പോള്* ഏവരും തിരിച്ചറിഞ്ഞുതുടങ്ങി. പുതിയ സിനിമയായ ‘മോളി ആന്*റി റോക്സ്’ പൃഥ്വിക്ക് ഏറ്റവും പ്രതീക്ഷയുള്ള ഒരു സിനിമയാണ്. അതില്* പൃഥ്വി അവതരിപ്പിക്കുന്നത് അഹങ്കാരിയായ ഒരു കഥാപാത്രത്തെയാണ് !

“ആണിന്*റെ യഥാര്*ഥ മുഖം കാണണമെങ്കില്* അവന് അധികാരം കൊടുത്താല്* മതി എന്ന എബ്രഹാം ലിങ്കണിന്*റെ ഒരു വാക്യം ഈ ചിത്രത്തില്* ഉദ്ധരിക്കുന്നുണ്ട്*. പൃഥ്വിരാജ് അവതരിപ്പിക്കുന്ന പ്രണവ് എന്ന കഥാപാത്രത്തെ പരിചയപ്പെടാന്* അതുമതി. ഇന്ത്യന്* റവന്യൂ സര്*വീസില്* വളരെയധികം അധികാരമുള്ള ഒരു പോസ്റ്റില്* ഇരിക്കുന്ന ഉദ്യോഗസ്ഥനാണ് പ്രണവ്. അധികാരവും അഹങ്കാരവും ഒരുപോലെയുണ്ട്. പ്രായമായവരോടുപോലും സോഫ്റ്റ് കോര്*ണര്* ഇല്ലാത്തവന്*” - സംവിധായകന്* രഞ്ജിത് ശങ്കര്* ഒരു അഭിമുഖത്തില്* പറയുന്നു.

പൃഥ്വിരാജും രേവതിയുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘മോളി ആന്*റി’ എന്ന ടൈറ്റില്* കഥാപാത്രമായാണ് രേവതി വേഷമിടുന്നത്. പ്രണവും മോളി ആന്*റിയും തമ്മിലുള്ള വഴക്കും വാശിയും മത്സരവുമാണ് ഈ സിനിമയുടെ ഹൈലൈറ്റ്.

മധ്യവയസ്*കയായ ഒരു സ്ത്രീയുടെ വ്യക്തിത്വവും അസ്തിത്വവും പ്രൊഫഷണല്* ലൈഫുമാണ് സിനിമയ്ക്ക് പ്രമേയമാകുന്നത്. വളരെ ലളിതമായ സാഹചര്യങ്ങളും തമാശയും കുസൃതിയും ഈ സിനിമയിലുണ്ട്. അതുപോലെ തന്നെ ഏറെ വൈകാരികസംഘട്ടനങ്ങളിലൂടെയും അവര്*ക്ക് കടന്നുപോകേണ്ടിവരുന്നു. ഏറെക്കാലത്തിന് ശേഷം രേവതിക്ക് തകര്*ത്ത് അഭിനയിക്കാന്* ലഭിക്കുന്ന ഒരു കഥാപാത്രമാണ് മോളി ആന്*റി.

രഞ്ജിത് ശങ്കര്* തന്നെ നിര്*മ്മിക്കുന്ന ‘മോളി ആന്*റി റോക്സ്’ പൃഥ്വിരാജിന്*റെ ആഗസ്റ്റ് സിനിമ ഈ മാസം 14ന് പ്രദര്*ശനത്തിനെത്തിക്കുന്നു.

More stills


Keywords:Prithviraj,Revathy,malayalam film news,Ranjith Sankar, Molly Aunty Rocks