റബ്ബറും തേങ്ങയും പെയിന്റിംഗും മുതല്* കളിക്കാരെ വരെ ലേലം ചെയ്യുന്ന വാര്*ത്തകള്* നമ്മള്* കേട്ടിട്ടുണ്ട്. എന്നാല്* കഴിഞ്ഞ ദിവസം മലേഷ്യയില്* വേറിട്ട ഒരു ലേലം നടന്നു. മുന്* മിസ് മലേഷ്യ നാദിയ ഹെങിനെയാണ് ലേലം ചെയ്തത്.

200 യുഎസ് ഡോളര്* നല്*കി ഇന്ത്യന്* വംശജനായ അഭിഭാഷകന്* ദീപേന്ദ്ര രാജ് ആണ് നാദിയയെ വാങ്ങിയത്. ഉന്*ഡിംസ്യ റിസോഴ്സ് സെന്ററിന്റെ വികസനപ്രവര്*ത്തനങ്ങള്*ക്ക് ഫണ്ട് സമാഹരിക്കുന്നതിനായിരുന്നു ലേലം.

ഒരു നല്ലകാര്യത്തിനല്ലേ, അതുകൊണ്ട് തന്നെ വിറ്റതില്* ദുഖമില്ലെന്നായിരുന്നു നാദിയയുടെ പ്രതികരണം. നാദിയയെ മാത്രമല്ല, വേറെയും വിഐപികളെ ലേലത്തിനു വച്ചിരുന്നു. ‘എഫ്എച്ച്എം ഗേള്* നെസ്റ്റ് ഡോര്* 2010‘ വിജയി വോനെ സിം, ഡോക്യുമെന്*ററി നിര്*മാതാവ് സൈറ സച്ച, നടന്* ടോണി യുസേഫ് എന്നിവരേയും ലേലം ചെയ്തു.


Keywords:Vijayi Wone,Naadiya,Saira Sachcha,Actor Tony Yusaf,Deependra Raj,Lawyer , Miss Malaysia World