-
ആ നല്ല ബാല്യ

തിരികേ വരില്ലെന്ന് തിരിച്ചറിഞ്ഞെങ്കിലും
മതിവരുന്നില്ലല്ലോ ആ ദിനങ്ങള്*...
ഒരു പാട് സ്വപ്നവും ഒത്തിരി മധുരവും
തന്നു നീ വേഗം മറഞ്ഞതെന്തേ....
ആ നല്ല ബാല്യമേ.. സ്നേഹസമ്മാനമേ...
ഓര്*മ്മയിലെങ്കിലും നീ വരുമോ ..
പുതുമഴപെയ്യുമ്പോള്* മതിവരെ മഴകൊണ്ട്
മനവുമെന്* മേനിയും കുളിരണിഞ്ഞൂ...
കളിയും ചിരിയുമായ് കൂടെ നിന്നൂ... പക്ഷേ,
ആരോടും മിണ്ടാതെ പോയ് മറഞ്ഞൂ...
ഒരുവട്ടം കൂടി നീ ചാരത്തണയുമോ....
സ്വപ്നത്തിലെങ്കിലും എന്* ബാല്യമേ
എന്നെയുറക്കുവാന്* താരാട്ടുപാടിയ
അമ്മതന്* സ്നേഹത്തെ ഓര്*മ്മ വന്നൂ...
പൂക്കളം തീര്*ക്കുമ്പോള്* പൂകോരി വിതറുന്ന
കുസൃതിയാം ഉണ്ണിയെ ഓര്*മ്മ വന്നൂ...
കുസൃതിക്ക് പകരമായ് മണിമുത്തം നല്*കുമെന്*
അച്ഛന്റെ സ്നേഹവും ഓര്*മ്മ വന്നൂ...
വരുമോയെന്* ബാല്യമേ... സ്നേഹസമ്മാനമേ...
ഒരുവട്ടം ചാരത്തണഞ്ഞിടുമോ ..
ഓര്*മ്മയിലെങ്കിലും... സ്വപ്നത്തിലെങ്കിലും
ഒരു വട്ടം ചാരത്തണഞ്ഞിടുമോ....
More stills
Keywords:Aa nalla balyam,kavithakal,poems,songs,ormakal
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks