മലയാളത്തിന്റെ മഹാനടന്* തിലകന്* (77) അന്തരിച്ചു. പുലര്*ച്ചെ 3.30-ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്*ന്നായിരുന്നു അന്ത്യം സംഭവിച്ചത്. ഒരു മാസമായി ചികിത്സയിലായിരുന്നു അദ്ദേഹം. മൃതദേഹം രാവിലെ 11-ന് വിജെടി ഹാളില്* പൊതുദര്*ശനത്തിന് വെയ്ക്കും. ശവസംസ്*കാരം വൈകിട്ട് തൈയ്ക്കാട് ശാന്തികവാടത്തില്* നടക്കും.


മസ്*തിഷ്*കാഘാതവും ഹൃദയാഘാതവും ഉണ്ടായതിനെ തുടര്*ന്നാണ്* അദ്ദേഹത്തെ ആശുപത്രിയില്* പ്രവേശിപ്പിച്ചത്*. ഒറ്റപ്പാലത്ത്* ഷൂട്ടിംഗ് ലൊക്കേഷനില്* വെച്ചാണ് അദ്ദേഹം അസുഖബാധിതനായത്. ന്യുമോണിയ ബാധയെ തുടര്*ന്ന് തിലകന്റെ നില അതീവ ഗുരുതരമായി. ആന്തരാവയങ്ങളുടെയെല്ലാം പ്രവര്*ത്തനം തകരാറിലാകുകയും ചെയ്തു.

തന്നിലെ നടന്* മരിച്ചിട്ടില്ലെന്നും അങ്ങനെ പ്രഖ്യാപിച്ചവരുടെ ബുദ്ധിയാണ് മരിച്ചതെന്നും പ്രഖ്യാപിച്ചാണ് തിലകന്* ഓര്*മ്മയായത്.1978ല്* കെ ജി ജോര്*ജിന്റെ പ്രശസ്ത ചിത്രമായ ഉള്*ക്കടലിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചത്. തനിക്ക് ലഭിച്ച കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ ഈ കലാകാരന് പത്മശ്രീയും ദേശീയ- സംസ്ഥാന സിനിമാ അവാര്*ഡുകള്* ഉള്*പ്പെടെയുളള പുരസ്കാരങ്ങളും ലഭിച്ചിരുന്നു.

നാടകങ്ങളിലൂടെയാണ് തിലകന്* അഭിനയജീവിതം ആരംഭിച്ചത്. 1956-ല്* പഠനം ഉപേക്ഷിച്ച തിലകന്* ഒരു നാടകനടന്* ആയി. നാടകത്തോടുള്ള അഭിനിവേശത്താല്* സുഹൃത്തുക്കളോടൊപ്പം അദ്ദേഹം മുണ്ടക്കയം നാടകസമിതി എന്ന പേരില്* ഒരു നാടകസമിതി നടത്തിയിരുന്നു. 1966 വരെ കെപിഎസിയിലും തുടര്*ന്ന് കാളിദാസ കലാകേന്ദ്ര, ചങ്ങനാശ്ശേരി ഗീത എന്നീ സമിതികളിലും പിജെ ആന്റണിയുടെ സമിതിയിലും പ്രവര്*ത്തിച്ചു.

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുമായി അഭിപ്രായ വ്യത്യാസങ്ങള്* അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചു. ഇതേത്തുടര്*ന്നു 2010-ല്* അദ്ദേഹത്തെ അമ്മയില്* നിന്നു പുറത്താക്കിയിരുന്നു.

നടന്* ഷമ്മി തിലകന്*, ഡബ്ബിംഗ് ആര്*ടിസ്റ്റും നടനുമായ ഷോബി തിലകന്* എന്നിവര്* ഉള്*പ്പെടെ ആറ് മക്കളുണ്ട്. തിലകന്* രണ്ടുതവണ വിവാഹിതനായി. ഭാര്യ സരോജം.

Thilakan more stills


Keywords:Amma,Wife Sarojam,Shoby Thilakan,Shammi Thilakan,malayalam film news,P J Antony,padmasree,awards,Thilakan Passes Away