ഇന്ത്യന്* ബാറ്റിംഗ് നിരയുടെ മോശം പ്രകടനവും മഴയുമാണ് സൂപ്പര്* എട്ടില്* ഓസ്*ട്രേലിയയോട് പരാജയപ്പെടാന്* കാരണമായതെന്ന് ക്യാപ്റ്റന്* ധോണി പറഞ്ഞു. മത്സരത്തിനുശേഷം അവാര്*ഡ്ദാന ചടങ്ങില്* സംസാരിക്കവെയാണ് ധോണി പരാജയകാരണം വിശദമാക്കിയത്.

നല്ലൊരു പ്രകടനത്തിലൂടെ ബാറ്റിംഗ് തുടങ്ങനാണ് തങ്ങള്* വിചാരിച്ചിരുന്നത് എന്നാല്* അപ്രതീക്ഷിതമായി വിക്കറ്റുകള്* പോയത് റണ്*റേറ്റിനെ കാര്യമായി ബാധിച്ചുവെന്ന് ധോണി പറഞ്ഞു. അവസാന ഓവറുകളില്* റണ്*സ് നേടാന്* കഴിയാതിരുന്നതും പരാജയകാരണമായി. മഴ വന്നത് ടീമിന് കനത്ത തിരിച്ചടിയായിയെന്ന് ധോണി പറഞ്ഞു. നനഞ്ഞ ബോള്* ഇന്ത്യന്* സ്പിന്നേഴ്സിനെ കാര്യമായി ബാധിച്ചുവെന്നും ധോണി കൂട്ടിച്ചേര്*ത്തു.

ഓസീസിന് വിജയം സമ്മാനിച്ച ഷെയ്*ന്* വാട്*സണിനെയും ഡേവിഡ് വാര്*ണറിനെയും ധോണി പ്രശംസിച്ചു. നാളെ പാകിസ്ഥാനുമായും ചൊവ്വാഴ്ച ദക്ഷിണാഫ്രിക്കയുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങള്*


Keywords:Captain MS Dhoni,cricket news, sports news,Indian spinners,David wone,Shane watz,Wt20,Dhoni Ascribes Defeat to Flop Batting, Rain