മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ താരമാണ് മീരാ ജാസ്മിന്*. എന്നാല്* ഈ നടിക്ക് ഇപ്പോള്* മലയാളത്തിലോ തമിഴിലോ അവസരങ്ങളില്ല എന്നതാണ് സത്യം. മീരാ ജാസ്മിന്*റെ തന്നെ കുഴപ്പം കൊണ്ടാണ് അവര്*ക്ക് സിനിമകള്* ലഭിക്കാത്തതെന്നാണ് അണിയറ സംസാ*രം.


വലിയ ഇടവേളയ്ക്ക് ശേഷം ഈയിടെ മീരാ ജാസ്മിന്* ‘ലിസമ്മയുടെ വീട്’ എന്ന ചിത്രത്തില്* അഭിനയിച്ചുതുടങ്ങിയിരുന്നു. ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമാണ് ലിസമ്മയുടെ വീട്. ബാബു ജനാര്*ദ്ദനനാണ് സംവിധായകന്*. എന്നാല്* ഇപ്പോള്* ചിത്രം മുടങ്ങിയിരിക്കുകയാണ്. മീരാ ജാസ്മിനാണ് ഈ സിനിമയുടെ ഷൂട്ടിംഗ് മുടങ്ങാന്* കാരണം എന്നാണ് റിപ്പോര്*ട്ടുകള്*.

ചിത്രത്തിന്*റെ ലൊക്കേഷനില്* നിന്ന് ഒരു ദിവസം പെട്ടെന്ന് മീരാ ജാസ്മിന്* വിദേശത്തേക്ക് പോകുകയായിരുന്നുവത്രേ. വിദേശത്തേക്ക് പോകുന്ന കാര്യം ലൊക്കേഷനില്* ആരോടും സൂചിപ്പിക്കുക പോലും ചെയ്തിരുന്നില്ല. വിദേശത്തുനിന്ന് മടങ്ങിയെത്തിയ ശേഷം ചിത്രത്തിന്*റെ ലൊക്കേഷനിലെത്താനോ സംവിധായകന്* ബാബു ജനാര്*ദ്ദനനുമായി ബന്ധപ്പെടാനോ മീര തയ്യാറായില്ല.

ലിസമ്മയുടെ വീട് എന്ന സിനിമയുടെ പ്രതിഫലത്തിന്*റെ കാര്യത്തില്* മീരാ ജാസ്മിന് അതൃപ്തിയുണ്ടായിരുന്നത്രെ. ഓണം റിലീസായാണ് ചിത്രം പ്ലാന്* ചെയ്തിരുന്നത്. മീര ഉള്*പ്പെടുന്ന ഏതാനും സീനുകളും ചിത്രത്തിന്*റെ ഡബ്ബിംഗും ഇനിയും ബാക്കിയാണ്.

Meera Jasmine more cute stills


Keywords:Babu Janardhan,Achanurangatha veedu, Lisammayude veedu,malaylam film gossip,meera jasmine gossips,Meera Jasmine vanish from location