മഹാനടന്* മോഹന്*ലാലിന് ബ്ലാക്ക് ബെല്*റ്റ്. സൗത്ത് കൊറിയന്* സര്*ക്കാരിന്*റെ കീഴിലുള്ള വേള്*ഡ് തായ്*ക്വണ്ടോ ഹെഡ്ക്വാര്*ട്ടേഴ്*സ് ആയ കുക്കിവോണിന്*റെ ഈ വര്*ഷത്തെ ഓണററി ബ്ലാക്ക് ബെല്*റ്റ് ഓഫ് തായ്*ക്വണ്ടോ അവാര്*ഡാണ് മോഹന്*ലാലിന് ലഭിച്ചിരിക്കുന്നത്.


1977-78ല്* സംസ്ഥാന ഗുസ്തി ചാമ്പ്യനായിരുന്ന മോഹന്*ലാല്* ഇപ്പോള്* കേരള സെലിബ്രിറ്റി ക്രിക്കറ്റ് ടീം ക്യാപ്ടനാണ്. ആയോധന കലയോടും കായിക മത്സരങ്ങളോടും എന്നും അഭിനിവേശം കാണിച്ചിട്ടുള്ള മോഹന്*ലാല്* യോദ്ധ, തച്ചോളി വര്*ഗീസ് ചേകവര്* തുടങ്ങിയ സിനിമകളില്* ആയോധനകല ഉള്*പ്പെടുത്തിയ സൂപ്പര്* സ്റ്റണ്ട് രംഗങ്ങളിലൂടെ പ്രേക്ഷകരിലും ആവേശം സൃഷ്ടിച്ചിട്ടുണ്ട്.

തായ്*ക്വണ്ടോയുടെ വളര്*ച്ചയ്ക്കും പ്രചാരത്തിനും മോഹന്*ലാലിന് ബ്ലാക്ക് ബെല്*റ്റ് നല്*കുന്നത് ഏറ്റവും മികച്ച തീരുമാനമാണ് എന്നാണ് പരക്കെ ഉയര്*ന്നിട്ടുള്ള അഭിപ്രായം. നിരവധി സിനിമകളില്* ആയോധനകല ഉള്*പ്പെടുത്തിയുള്ള അഭിനയ മുഹൂര്*ത്തങ്ങളെ ഉജ്ജ്വലമാക്കിയതാണ് ഈ ബഹുമതി മോഹന്*ലാലിനെ തേടിയെത്താന്* കാരണമായത്.

More stills


Keywords:Thaikonda,Stund scenes,yodha,thacholi varghese chevakar,Mohanlal Black Belt