- 
	
	
		
		
		
		
			 എന്*റെ സ്നേഹതുമ്പി എന്*റെ സ്നേഹതുമ്പി
			
				
					 
 
 എവിടെ പറന്നു പോയി നീ കിനാ തുമ്പി
 ഒരു നേര്*ത്ത തുവലില്* എന്* ഹൃദയം കവര്*ന്നു
 നിഴലേകുമീ വഴിത്താരയില്*
 അഴല്* മൂടി അകലുന്നോ നീ..
 
 ഒരു വാക്കിന്* നോവും,
 ഒരു നോക്കിന്* നനവും .
 നിധിപോല്* തേടി തേടി ഞാനിരിക്കെ ..
 എവിടെ പോയി മറഞ്ഞു നീ ?
 
 ഒരു രാവില്* നീ തന്ന പ്രണയവും
 വിരല്* നീട്ടിയെന്റെ മണിവീണയില്* ..
 ഒരു നേര്*ത്ത നിശ്വാസമായ്...
 അറിയാതെ പോകയോ നീ രാഗമേ?
 
 ഇനി നീ വരാ രാവുകള്* ....
 വിരഹത്തിന്* പാടവേ...
 ഒരു മാത്ര തെന്നല്* പോല്* , അരികില്* -
 വന്നെന്* മുടിയില്* തഴുകി പോകുമോ?
 
 അറിയില ഇനി എത്ര ദൂരം
 അറിയാത്ത വഴിയില്* അലയുവാന്*.
 അരികെ വരൂ നീ , മിഴിതേടും..
 അലിവോലും മെന്* സ്നേഹതുമ്പി.
 
 ഓര്*ക്കാതെ പറഞ്ഞ വാക്കുകള്*
 ഓര്*ത്തിന്നു വിതുമ്പുന്നു ഞാനും
 ഒരു വാക്കിലും പകരാതെ ..
 മറുവാക്കായ്* നില്*പിതു പ്രണയവും
 
 എഴുതാനറിയില ഒന്നുമേ ...
 എഴുതി തീരില്ല ഒരുനാളിലും ,
 പറയാന്* മടിച്ച അനുരാഗവും
 പകരാന്* കൊതിച്ച സ്നേഹവും.
 
 പലനാള്* പകല്* ,കാത്തു കൊഴിഞ്ഞു ..
 പുലര്*മഞ്ഞില്* പൂത്ത പൂക്കളും...
 ഒരു നാള്* നീ വരുമെന്ന ..
 കനവും ,വെറുതെയോ....?
 
 കരയാന്* ഇനിയില്ല കണ്ണുകള്* ...
 കനല്* പൂക്കളായിന്നു മാറി ..
 അരികില്* ഒരു കളിവാക്കുമായ് വീണ്ടും ,
 വരികില്ലയോ.....
 
 
 
 Keywords:ente snehathumbi,poems,kavithakal,songs,virahaganangal
 
 
 
 
 
 
 
 
- 
	
	
		
		
		
		
			  
			
				
					ഹൃദയത്തില്* തൊടുന്ന വരികള്*....
 വളരെ നന്നയിട്ടുട്  ഇനിയും എഴുതുക
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks