ഇന്ന് നമുക്ക് നമ്മുടെ ബാല്യത്തിലേക്ക് തിരിച്ച്ചുപോകാം. മച്ചിങ്ങ കൊണ്ടുള്ള വണ്ടിയും ഓടിച്ചു, ഞാവല്* പ്പഴങ്ങളുടെ സ്വാദ് നോക്കി, തുമ്പിയുടെ പുറകെ ഓടി, പൂമ്പാറ്റയെ പിടിക്കാന്* വൃഥാ ശ്രമിച്ചു, സ്കൂളില്* ഷെഡ്ഡില്* ഉണ്ടാക്കുന്ന ഉച്ചഭക്ഷണത്തിന്റെ മണം മൂക്കില്* വലിച്ചു കയറ്റി , പ്ലാവില കൊണ്ടുള്ള തൊപ്പി ധരിച്ചു , നാടകം കളിച്ചു , മഞ്ഞു പെയ്യുന്ന കുളത്തില്* അതിരാവിലെ മുങ്ങാംകുഴിയിട്ടു , ബാല്യകാല സഖിയോടു നോട്ടം കൊണ്ട് പ്രണയം കൈമാറി , തോട്ടില്* ചൂണ്ടയിട്ടു മാനത്ത് കണ്ണിയെ പിടിച്ചു, അങ്ങനെ ... അങ്ങനെ ...
നമ്മള്* ഒരുപാട് മുതിര്*ന്നു .. നിഷ്കളങ്കതയുടെ മേല്* നമ്മള്* ഒരുപാട് ജാഡകളുടെ മുഖം മൂടികള്* വാരിയണിഞ്ഞു. ഇന്ന് നമുക്ക് ആ മുഖം മൂടികള്* ഒന്നൊന്നായി അഴിക്കാം. അവസാനത്തെ മുഖം മൂടിയും അഴിച്ചു ഒരു ശിശുവിനെപ്പോലെ പല്ലുകാട്ടി ചിരിക്കാം. അപ്പോള്* ഹൃദയത്തില്* വീശുന്ന ഒരു കുഞ്ഞു കാറ്റിന്റെ തണുപ്പ് ആസ്വദിക്കാം.

അന്നത്തെ കുട്ടികള്*ക്കും
ഇന്നത്തെ കുട്ടികള്*ക്കും
കുട്ടികളായിട്ടും കുട്ടിത്തം
മാറാത്തവര്*ക്കും..

ശിശുദിനാശംസകള്*..!!


Tags: Childrens day, kids day , childrens day celebrations in schools, kerala schools celebrating kids day