തുപ്പാക്കി മെഗാഹിറ്റ്, വിജയ് വീണ്ടും ബോക്സോഫീസ് കിംഗ്!തമിഴകത്ത് വിജയ് - അജിത്ത് പോരാട്ടത്തിന് വര്*ഷങ്ങളുടെ പഴക്കമുണ്ട്. അടുത്തകാലത്ത് അജിത്തിന്*റെ താരമൂല്യം റോക്കറ്റ് പോലെ കുതിച്ചുയര്*ന്നപ്പോള്* ഇളയദളപതി അല്*പ്പമൊന്ന് കിതച്ചു. എന്നാല്* കൃത്യമായ പ്ലാനിംഗോടെ വീണ്ടും വിജയവഴിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു വിജയ്.

നന്**പന്*റെ വന്* വിജയത്തിന് ശേഷം തിയേറ്ററുകളിലെത്തിയ വിജയ് ചിത്രം ‘തുപ്പാക്കി’ താരത്തിന്*റെ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ്. ലോകമെമ്പാടും തുപ്പാക്കി കോടികള്* വാരി മെഗാഹിറ്റ് വിജയം സ്വന്തമാക്കുന്നു.

തമിഴ്നാട്ടിലെ തിയേറ്ററുകളില്* നിന്നുമാത്രം ആദ്യദിവസം തുപ്പാക്കി സ്വന്തമാക്കിയത് 9.25 കോടി രൂപയാണ്. അജിത് ചിത്രമായ ‘ബില്ല2’ ആദ്യദിനം ഏഴരക്കോടിയോളം രൂപ മാത്രമായിരുന്നു കളക്ഷന്* നേടിയത് എന്നോര്*ക്കുക. ഇതിലും എത്രയോ കുറവായിരുന്നു സൂര്യ ചിത്രം മാട്രാന്* ആദ്യദിനത്തില്* നേടിയത്.

കേരളത്തിലും തുപ്പാക്കി തരംഗമായി മാറി. ആദ്യദിനത്തില്* 87 ലക്ഷം രൂപയാണ് മലയാളികള്* തുപ്പാക്കിയുടെ പണപ്പെട്ടിയില്* ഇട്ടുകൊടുത്തത്(കേരളത്തില്* ആദ്യ ദിനം മൂന്നരക്കോടി കളക്ഷന്* നേടി എന്നൊക്കെ പ്രചരണം നടക്കുന്നുണ്ട്. അത് വിജയ് ആരാധകരുടെ പ്രചരണമാണെന്നാണ് എതിരാളികള്* പറയുന്നത്).

സൂപ്പര്*സ്റ്റാര്* രജനീകാന്ത് ഈ സിനിമ രണ്ടുതവണയാണ് കണ്ടത്. “നമ്മുടെ തലൈവന്* രജനി സാര്* എന്നെ വിളിച്ചിരുന്നു. അദ്ദേഹം തുപ്പാക്കി രണ്ടുതവണ കണ്ടുവത്രെ. ബ്രില്യന്*റ് മൂവിയെന്നും ഫന്*റാസ്റ്റിക് ജോബ് എന്നും അദ്ദേഹം എന്നെ അഭിനന്ദിച്ചു” - സംവിധായകന്* എ ആര്* മുരുഗദോസ് ട്വീറ്റ് ചെയ്തു.

എന്തായാലും പോക്കിരിയെക്കാള്* വലിയ വിജയമായി തുപ്പാക്കി മാറുമ്പോള്* വിജയ് വീണ്ടും തമിഴകത്തെ ഏറ്റവും വിലപിടിപ്പുള്ള താരമായി ഉയരുകയാണ്.