ഇളയദളപതി വിജയുടെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി. 'തുപ്പാക്കി' എന്ന പുതിയ സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദമാണ് പൊലീസ് കാവൽ ഏർപ്പെടുത്താൻ കാരണം.

റിലീസ് ആകുന്നതിന് മുൻപ് തന്നെ 'തുപ്പാക്കി' വിവാദങ്ങളിൽപ്പെട്ടിരുന്നു. സിനിമയ്ക്ക് തുപ്പാക്കി എന്ന പേര് ഇടാൻ പാടില്ല എന്നൊരു ആരോപണം ആദ്യം ഉണ്ടായിരുന്നു. എല്ലാ വിവാദങ്ങ*ൾക്കും മറുപടി നല്കി സെൻസർ ബോർഡിന്രെ യു സർട്ടിഫിക്കറ്റോടു കൂടി തുപ്പാക്കി തീയ്യേറ്ററുകളിൽ എത്തുകയായിരുന്നു.

എന്നാൽ റിലീസിംഗിനു ശേഷവും തുപ്പാക്കിയെ വിവാദങ്ങൾ പിന്തുടരുകയാണ്.
മുംബയിൽ നടന്ന തീവ്രവാദ ആക്രമണത്തിന്രെ കഥ പറയുന്ന തുപ്പാക്കിക്കെതിരെ ഒരു മുസ്ലീം സംഘടന കേസ് കൊടുത്തിട്ടുണ്ട്. സിനിമയിൽ മുസ്ലീം വിരുദ്ധമായ ചില രംഗങ്ങളുണ്ടെന്നും,​ അവ സിനിമയിൽ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് മുസ്ലീം സംഘടനകൾ കേസ് കൊടുത്തിരിക്കുന്നത്. അതുകൊണ്ട് പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നീലങ്കരൈ ബീച്ചിനടുത്തുള്ള വിജയുടെ വീടിനും,​ അച്ഛന്രെ വീടിനുമാണ് പൊലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുന്നത്.


Vijay


Keywords: vijay, vijay latest news, vijay's house securitty,
Police security at Vijays' houses ,