പ്രേക്ഷക മനസ്സിൽ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞ കാജൽ അഗർവാളിന് നിന്നു തിരിയാൻ സമയമില്ല. അവസരങ്ങൾ ഈ താരത്തിനു പിറകെയാണ്. തമിഴകത്തിന്രെ ഇളയദളപതി വിജയ് നായകനായി അഭിനയിച്ച തുപ്പാക്കി എന്ന ചിത്രത്തിന്രെ വിജയം കാജലിന്രെ മാറ്റ് കൂട്ടിയിരിക്കുകയാണ്. ഒരു ചിത്രം വിജയിച്ചു കഴിഞ്ഞാൽ ഒന്ന് വിശ്രമിയ്ക്കാനുള്ള സമയം പോലും കിട്ടുന്നില്ലത്രെ.
രാജേഷ് സംവിധാനം ചെയ്യുന്ന കാർത്തി നായകനായ കോമഡി ചിത്രം 'ഓൾ ഇൻ ഓൾ അഴഗുരാജ' യാണ് കാജലിന്രെ അടുത്ത ചിത്രം.

ബോളിവുഡിൽ നിന്നും അവസരങ്ങൾ കാജലിനെത്തേടി എത്തിയിട്ടുണ്ട്. അക്ഷയ് കുമാറിന്രെ നായികയായാണ് ഈ ഭാഗ്യതാരം അഭിനയിക്കാൻ പോകുന്നത്. ഇതിനിടയിലാണ് കാജൽ കാല്യാണം കഴിക്കാൻ പോകുന്നു എന്ന കാര്യം മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. എന്നാൽ ഈ തിരക്കുകൾക്കിടയിൽ തനിക്ക് കല്യാണത്തെ കുറിച്ച് ആലോചിയ്ക്കാനുള്ള സമയം പോലും കിട്ടുന്നില്ലെന്നാണ് കാജൽ പറയുന്നത്.


Kajal Agarwal

Keywords: Kajal Agarwal new news, Kajal Agarwal marriage, Kajal Agarwal gallery, Kajal Agarwal images, Kajal Agarwal latest news