സിനിമയെ വ്യത്യസ്തമായി കാണാൻ ശ്രമിക്കുക എന്നത് ജയരാജ് എന്ന സംവിധായകന്രെ പ്രത്യേകതയാണ്. അത്തരം ശ്രമങ്ങളുടെ ഫലമായാണ് കളിയാട്ടം,​ കരുണം,​ ശാന്തം,​ ദൈവനാമത്തിൽ,​ നായിക,​ ഗുൽമോഹർ,​ലൗഡ്സ്പീക്കർ തുടങ്ങിയ വേറിട്ട സിനിമകൾ മലയാളത്തിന് ലഭിച്ചത്.

പ്രണയമാണ് ജയരാജിന്രെ അടുത്ത സിനിമയുടെ വിഷയം. ബ്രൈഡ് എന്നാണ് സിനിമയുടെ പേര്. രാജസ്ഥാനിലേയ്ക്ക് വിനോദയാത്ര പോയ പെൺകുട്ടിയ്ക്ക് അവിടത്തെ രജപുത്ര വിഭാഗത്തിലെ ആൺകുട്ടിയോട് തോന്നുന്ന പ്രണയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. ജയരാജ് എഴുതിയ കഥയ്ക്ക് തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത് തോമസ് തോപ്പിൽക്കുടിയാണ്. സുരേഷ് രാജനാണ് ചിത്രത്തിന്രെ ഛായാഗ്രാഹകൻ.

പുതുമുഖങ്ങളായ അരുൺ ശങ്കർ,​പങ്കജ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. പകർന്നാട്ടം എന്ന ചിത്രത്തിനു ശേഷം ജയരാജിന്രെ ഭാര്യ സബിത ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപത്രത്തെ കൈകാര്യം ചെയ്യുന്നുണ്ട്. ബാബുരാജ്,​ബിനു,​നേഹ രമേഷ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണങ്ങൾ രാജസ്ഥാനിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

Malayalam Films



Keywords: new malayalam film, latest malayalam film, jayaraj new film, jayaraj film bride, bride new film, film bride gallery, film bride jayaraj, jayaraj film love story