ബോളിവുഡ് വാണ താരറാണി മനീഷ കൊയ്*രാളയ്ക്ക് ക്യാന്*സര്* ബാധിച്ചതായി റിപ്പോര്*ട്ട്.

ആരോഗ്യപ്രശ്നങ്ങളെ തുടര്*ന്ന് മൂന്ന് ദിവസങ്ങള്*ക്ക് മുമ്പാണ് മുംബൈയിലെ ജാസ്*ലോക് ആശുപത്രിയില്* മനീഷയെ പ്രവേശിപ്പിച്ചത്. തുടര്*ന്ന് ക്യാന്*സര്* ബാധിച്ചതായി കണ്ടെത്തുകയായിരുന്നു. ഇതേ ആശുപത്രിയില്* തന്നെയാവും അവരെ ക്യാന്*സറിന് ചികിത്സിക്കുക.

മാതൃരാജ്യമായ നേപ്പാളില്* ആയിരുന്നു മനീഷ ഉണ്ടായിരുന്നത്. അവിടെ വച്ച് കുഴഞ്ഞുവീണതിനെ തുടര്*ന്ന് ടെസ്റ്റുകള്*ക്കായി അവര്* മുംബയിലേക്ക് പറക്കുകയായിരുന്നു. പിതാവ് പ്രകാശ്, അമ്മ സുഷ്മ, സഹോദരന്* സിദ്ദാര്*ത്ഥ് എന്നിവര്* മനീഷയ്ക്കൊപ്പം ഉണ്ട്. എന്നാല്* തനിക്ക് ക്യാന്*സര്* ബാധിച്ചതായുള്ള സ്ഥിരീകരണം മനീഷയെ മാനസികമായി തളര്*ത്തിയിട്ടില്ല എന്നാണ് അവരോട് അടുത്ത വൃത്തങ്ങള്* സൂചിപ്പിക്കുന്നത്.

മനീഷയുടെ ദാമ്പത്യജീവിതം ഒരു പരാജയമായിരുന്നു. 2010-ല്* ബിസിനസുകാരനായ സാമ്രാട്ട് ദലാലിനെ വിവാഹം ചെയ്ത അവര്* രണ്ട് വര്*ഷത്തോടെ ആ ബന്ധം അവസാനിപ്പിച്ചു.

ബോംബെ, ഇന്ത്യന്*, മുതല്**വന്* തുടങ്ങിയ സിനിമകളിലൂടെയാണ് മനീഷ സിനിമാ പ്രേമികളുടെ മനസ്സില്* കയറിപ്പറ്റിയത്. ഗ്രീക്ക് നാടകത്തെ ആധാരമാക്കി ശ്യാമപ്രസാദ് ഒരുക്കിയ ‘എലക്ട്ര‘ എന്ന മലയാള ചിത്രത്തിലും അവര്* മികച്ച വേഷം ചെയ്തു.


Manisha Koirala More stills




Keywords:Manisha Koirala,Samrat Dalal,divorce,cancer,Electra,Manisha Koirala images,Manisha Koirala picture gallery