-
വിവാഹം വെറുമൊരു അഡ്ജസ്റ്റുമെന്*റാണ് :പ്ര

പ്രതാപ് പോത്തന് ഇത് തിരിച്ചുവരവിന്*റെ കാലമാണ്. 22 ഫീമെയില്* കോട്ടയം, അയാളും ഞാനും തമ്മില്* എന്നീ സിനിമകളിലൂടെ സമീപകാലത്ത് മറ്റൊരു നടനും സൃഷ്ടിക്കാനാവാത്ത തരംഗം തന്നെയാണ് പ്രതാപ് തീര്*ക്കുന്നത്. ‘തീ ഡോട്ട്*സ്’ എന്ന സിനിമ ഇനി വരാനിരിക്കുന്നു. ആ ചിത്രത്തിലും ഗംഭീര കഥാപാത്രത്തെയാണ് പ്രതാപ് പോത്തന്* അവതരിപ്പിക്കുന്നത്.
വിവാഹത്തേക്കുറിച്ചും ദാമ്പത്യ ജീവിതത്തേക്കുറിച്ചുമുള്ള തന്*റെ കാഴ്ചപ്പാടുകള്* പ്രതാപ് പോത്തന്* വ്യക്തമാക്കുന്നുണ്ട്. “വിവാഹം വെറുമൊരു അഡ്ജസ്റ്റുമെന്*റാണ്. അതില്* സ്നേഹമില്ല, പ്രണയമില്ല, ഒരു റൂട്ട് തയ്യാറാക്കി ആ വഴിയിലൂടെ മാത്രം പോകണം എന്നുപറഞ്ഞാല്* എന്തൊരു ബോറാണ്†- പ്രതാപ് പോത്തന്* പറയുന്നു.
രണ്ടുതവണ വിവാഹിതനായെങ്കിലും പ്രതാപ് പോത്തന്* ഇന്ന് തനിച്ചാണ് കഴിയുന്നത്. രണ്ട് ദാമ്പത്യബന്ധങ്ങളും പരാജയമായിരുന്നു. “ഒറ്റയ്ക്ക് താമസിക്കുന്നതിന്*റെ സുഖം ഞാന്* ഇപ്പോള്* അനുഭവിക്കുന്നു. അത് ചെയ്യൂ, അല്ലെങ്കില്* അത് ചെയ്യാന്* പാടില്ല എന്നുപറഞ്ഞ് ഒരാളും ശല്യം ചെയ്യാന്* വരില്ല. എനിക്കൊരുപാട് ഫേസ്ബുക്ക് സൌഹൃദങ്ങള്* ഉണ്ട്. അതില്* ആണുങ്ങളും പെണ്ണുങ്ങളുമുണ്ട്. അവരോട് ചാറ്റ് ചെയ്യുന്നതുപോലും എനിക്ക് നന്നായി ആസ്വദിക്കാന്* പറ്റുന്നുണ്ട്. പിന്നെ വേണമെങ്കില്* ചോദിക്കാം, ‘സെക്സ് എങ്ങനെ സാധിക്കും’ എന്ന്. നല്ലകാലത്ത് അതൊക്കെ അതിന്*റെ ഭാഗ്യത്തിന് നടന്നിട്ടുണ്ട്. പ്രായമാകുന്തോറും അതിനോട് താല്*പ്പര്യവും കുറയുമല്ലോ†- പ്രതാപ് പോത്തന്* വ്യക്തമാക്കുന്നു.
“ഭാവിയില്* ഞാന്* കിടപ്പിലാകുകയാണെങ്കില്* ഒരു നഴ്സിനെ ജോലിക്ക് വയ്ക്കും. അവരാകുമ്പോള്* പൈസ കിട്ടണം എന്ന മോഹം കൊണ്ട് നമ്മളെ നന്നായി നോക്കും. അല്ലാതെ, ഇന്നത്തെക്കാലത്ത് ഭാര്യയും മക്കളും നോക്കുമെന്ന് കരുതുന്നതുതന്നെ മണ്ടത്തരമല്ലേ?†- പ്രതാപ് പോത്തന്* ചോദിക്കുന്നു.
More stills
Keywords:Pratap Pothan,Cinema,Marriage adjustment,home nurse,sex,22 female Kottayam
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks