-
നടന്* ജഗന്നാഥന്* അന്തരിച്ചു

പ്രശസ്ത ചലച്ചിത്രനടന്* ജഗന്നാഥന്* അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്*ന്ന് തിരുവനന്തപുരം പൂജപ്പുരയിലെ വീട്ടിലായിരുന്നു അന്ത്യം. 74 വയസായിരുന്നു.
അറുപതിലധികം മലയാള ചിത്രങ്ങളില്* ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കാവാലം നാരായണപ്പണിക്കരുടെ തനത് നാടകവേദിയിലൂടെയാണ് കലാരംഗത്ത് ശ്രദ്ധേയനായത്. കാവാലത്തിന്*റെ അവനവന്* കടമ്പ എന്ന നാടകത്തിലെ ആട്ടപ്പണ്ടാരം എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. കാവാലത്തിനും നെടുമുടി വേണുവിനുമൊപ്പം തുടര്*ന്നും ശ്രദ്ധേയമായ നാടകങ്ങള്* അവതരിപ്പിച്ചു. കാവാലത്തോടൊപ്പം അന്താരാഷ്ട്ര വേദികളില്* പോലും നാടകങ്ങള്* അവതരിപ്പിച്ചിട്ടുണ്ട്.
സീരിയല്* രംഗത്തും ജഗന്നാഥന്* സജീവ സാന്നിധ്യമായിരുന്നു. ദൂരദര്*ശന്*റെ പ്രതാപകാലത്ത് കൈരളി വിലാസം ലോഡ്ജ് എന്ന സീരിയലിലൂടെ പ്രേക്ഷകപ്രീതി നേടാന്* ജഗന്നാഥന് കഴിഞ്ഞു.
ഉത്തരം, ആയിരപ്പറ, മഴവില്*ക്കാവടി, സൂര്യഗായത്രി, ഒരിടത്ത്, അര്*ത്ഥം, തച്ചോളി വര്*ഗീസ് ചേകവര്*, കല്യാണ ഉണ്ണികള്*, ദേവാസുരം, കൂടിക്കാഴ്ച, സാമ്രാജ്യം, ആനവാല്* മോതിരം, ചാണക്യന്*, അപ്പു, തച്ചിലേടത്ത് ചുണ്ടന്*, ദശരഥം, പട്ടണത്തില്* സുന്ദരന്*, അവിട്ടം തിരുനാള്* ആരോഗ്യശ്രീമാന്*, പകല്* നക്ഷത്രങ്ങള്*, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, പ്രവാചകന്*, സൌഹൃദം തുടങ്ങിയവയാണ് ജഗന്നാഥന്* അഭിനയിച്ച പ്രധാന ചിത്രങ്ങള്*.
നാടകരംഗത്തെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്*ഡും 1999ല്* മികച്ച സീരിയല്* നടനുള്ള അവാര്*ഡും ജഗന്നാഥനെ തേടിയെത്തി. ‘അര്*ദ്ധനാരി’യാണ് ജഗന്നാഥന്* അഭിനയിച്ച അവസാന ചിത്രം. ആ സിനിമയില്* സ്ത്രൈണ ഭാവമുള്ള ഒരു കഥാപാത്രത്തെയാണ് ജഗന്നാഥന്* അവതരിപ്പിച്ചത്.
Jaganathan more stills
Keywords:Jaganathan dead news,state award,Jaganathan images,serial actor jaganathan,Kairali vilasam lodge
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks