സിത്താറില്* മാന്ത്രികസംഗീതം തീര്*ത്ത് ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച പണ്ഡിറ്റ് രവിശങ്കര്*(92) അന്തരിച്ചു. അമേരിക്കയിലെ സാന്റിയാഗോയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്*ന്ന് ഡിസംബര്* ആറിനാണ് സാന്റിയാഗോ സ്ക്രിപ്സ് മെമ്മോറിയല്* ആശുപത്രിയില്* അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.


അവസാനകാലം വരെ പണ്ഡിറ്റ് രവിശങ്കര്* സംഗീതലോകത്ത് നിറഞ്ഞുനിന്നിരുന്നു. പാശ്ചാത്യസംഗീതത്തെ ഭാരതീയ സംഗീതവുമായി കൂട്ടിയിണക്കിയ ഫ്യൂഷന്*സംഗീതത്തിന് തുടക്കമിട്ടത് അദ്ദേഹമാണ്.

1920 ഏപ്രില്* 7-ന് വാരാണസിയിലായിരുന്നു പണ്ഡിറ്റ് രവിശങ്കര്* ജനിച്ചത്. നാടോടി സംഗീതത്തിലാണ് ആദ്യം പ്രാഗല്*ഭ്യം നേടിയതെങ്കിലും പിന്നീട് ഉസ്താദ് അലാവുദ്ദീന്* ഖാനില്* നിന്ന് സിതാര്* സംഗീതം അഭ്യസിച്ചത് അദ്ദേഹത്തിന്റെ ജീ*വിതത്തിലെ വഴിത്തിരിവായി.

ഇന്ത്യയില്* മാത്രമല്ല, പാശ്ചാത്യരാജ്യങ്ങളിലും രവിശങ്കറിന് ആരാധകരുണ്ട്*. ലോകമെങ്ങും അദ്ദേഹത്തിന് ശിഷ്യസമ്പത്ത് ഉണ്ടായിരുന്നു. പാശ്ചാത്യരാജ്യങ്ങളില്* പര്യടനം നടത്തി മാസങ്ങളോളം അവിടങ്ങളില്* താമസിച്ചാണ് അദ്ദേഹം തന്റെ അറിവ് പകര്*ന്നുനല്*കിയിരുന്നത്. ഡല്*ഹിയില്* നാഷണല്* ഓര്*ക്കസ്*ട്ര രൂപീകരിക്കാന്* അദ്ദേഹമാണ് മുന്നിട്ടിറങ്ങിയത്. കൂടാതെ യുഎസ്, മുംബൈ തുടങ്ങിയ ഇടങ്ങളിലും സംഗീതവിദ്യാലയങ്ങള്* സ്ഥാപിച്ചു.

1986 മുതല്* 1992വരെ രാജ്യസഭാംഗമായിരുന്നു. പദ്മഭൂഷന്*,​ പദ്മവിഭൂഷന്*, 1975ല്* മ്യൂസിക് കൗണ്*സില്* ഒഫ് യുനെസ്കോ പുരസ്കാരം മാഗ്സസെ അവാര്*ഡ് തുടങ്ങി നിരവധി ബഹുമതികള്* നേടി. 1985-ല്* കാലിഫോര്*ണിയ ഇന്*സ്റ്റിറ്റ്യൂട്ട് ഓഫ് ആര്*ട്സില്* നിന്ന് അദ്ദേഹം ഡോക്ടറേറ്റ് നേടി. ഏറ്റവും വലിയ സിവിലിയന്* ബഹുമതിയായ ഭാരതരത്ന നല്*കി 1999-ല്* രാജ്യം അദ്ദേഹത്തെ ആദരിച്ചു. മൂന്ന് തവണ ഗ്രാമി അവാര്*ഡുകള്* നേടിയിട്ടുണ്ട്. 2013-ലെ ഗ്രാമി അവാര്*ഡിനായി അദ്ദേഹത്തിന്റെ പേര് പരിഗണിച്ചിരുന്നു.

ഭാര്യ: സുകന്യാ രാജന്*. ശുഭേന്ദ്ര ശങ്കര്*, സംഗീതജ്ഞരായ നോറ ജോണ്*സ്,​ അനൗഷ്ക ശങ്കര്* എന്നിവര്* മക്കളാണ്. ആദ്യ ഭാര്യ അന്നപൂര്*ണ ദേവിയിലുള്ള മകനാണ് ശുഭേന്ദ്ര ശങ്കര്*. ഹോളിവുഡ് സംഗീത നിര്*മ്മാതാവ് സ്യൂ ജോണ്*സിലുണ്ടായ മകളാണ് നോറ ജോണ്*സ്. സുകന്യാ രാജനുമായുള്ള ബന്ധത്തിലുള്ള മകളാണ് അനൗഷ്ക.


More stills


Keywords:Pandit RaviShankar dead,Nora Johns,Anoushka,Grami Award,Magsase award,padmabhooshan,Ustad Alavuddin Khan