മലയാളി കൂടിയായ ഈ ബോളിവുഡ് താരത്തിന് തന്രെ പ്രിയപ്പെട്ടവർക്കൊപ്പം ലളിതമായ രീതിയിൽ പിറന്നാൾ ആഘോഷിയ്ക്കാനാണ് കൂടുതൽ ഇഷ്ടം. ആരും കേൾക്കാൻ കൊതിക്കുന്ന ഹാപ്പി ബർത്ഡേ ടു യൂ എന്ന ഗാനം ജോണിന് ഇഷ്ടമല്ലത്രെ.


'പിറന്നാളിന് കേക്കു മുറിക്കൽ വേണ്ട എന്നാണ് താരത്തിന്രെ പക്ഷം. പ്രിയപ്പെട്ടവരുടെ ആശംസകൾ കേൾക്കുന്നത് ഇഷ്ടമുള്ള കാര്യവുമാണ്' ,​ജോൺ പറയുന്നു.
ഇന്ന് ജോണിന്രെ 40-ാം പിറന്നാൾ ആണ്. പിറന്നാളിന്രെ തലേദിവസം താരം കൊച്ചിയിൽ മാതാപിതാക്കൾക്കൊപ്പമായിരുന്നു. മദ്രാസ് കഫെ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് ജോൺ കൊച്ചിയിലെത്തിയത്.

'കുട്ടിക്കാലത്ത് അച്ഛൻ 101 രൂപ പിറന്നാൾ സമ്മാനം തരാറുണ്ട്. വലുതായപ്പോഴും അത് കിട്ടിക്കൊണ്ടിരുന്നു,​ 101 മാറി 5001 ആയി.' ജോൺ പറഞ്ഞു. തുക എത്രയായാലും ആ പിറന്നാൾ സമ്മാനം ജോണിന് വളരെ പ്രിയപ്പെട്ടതാണ്. അച്ഛന്രെയും അമ്മയുടെയും അനുഗ്രഹാശിസുകൾ ആ സമ്മാനത്തിൽ ഉണ്ടെന്ന് താരം വിശ്വസിക്കുന്നു.

John Abraham


Keywords: john abraham,
john abraham birthday, john abraham latest news, john abraham turn 40, john abraham 40th birthday