-
എന്* ഓമനതന്* പ്രാണനു വേണ്ടി ...

ഓര്*മ്മകള്* കൊച്ചോളമായി
അലയടിക്കുമീ മനസ്സില്*
ഒരു നേര്*ത്ത മഴത്തുള്ളി കണക്കേ ..
ഒരു പൊന്* മയിപ്പീലി പോലെ ഒരുനാള്*
എനിക്കൊരു പോന്നോമാനെയേ കിട്ടി ..
വീണ്ടും കൊച്ചോളങ്ങള്* പൊട്ടിച്ചിരിച്ചു ..
പണ്ടത്തെ ഏതോ പാട്ടിന്*റെ വരികള്*
ചുണ്ടത്തുവന്നു പുഞ്ചിരിയീണത്തില്*..
പിന്നെയും തുള്ളിക്കൊരുകുടം കണക്കേ
ആര്*ത്തു ചിരിച്ചും രസിച്ചും ഞാന്*
ഒടുവിലൊരു മഴവില്* തുള്ളി ..
അല്ല തുള്ളിയിലൊരു മഴവില്ല് ;
ഒരു മാത്ര നേരം കൊണ്ട്
എല്ലാം എന്നില്* നിന്നും തട്ടിയെടുത്തു
മഴ പോലെ എന്*റെ മിഴിനീര്* പെയ്യതു...
കറുത്ത വാവിന്* കൂരിരുള്* പോല്*
നിറഞ്ഞു എന്* ആത്മ നൊമ്പരം ...
നെഞ്ചോടു ചേര്*ത്ത് ഞാന്* കെഞ്ചി..
എന്* ഓമനതന്* പ്രാണനു വേണ്ടി ...
ഒരുനാള്* ഞാനറിയാതെ തൂ മഞ്ഞു പോല്*
ആ മിഴി കൂമ്പിയടഞ്ഞു ...
നിലത്തു ചിതറി തെറിച്ച കണ്ണാടി തുണ്ടുകള്*
ഇനിയെത്ര നാളുകളെന്നറിയില്ല
ആ വേദനയില്* നിന്നും മോചനം നേടുവാന്* ..
മാറില്ല ഒരിക്കലുമാവേദന
എരിഞ്ഞു തീരുന്ന നാള്* വരേയും
കനലായി എന്നുമെന്നുള്ളില്*.....
അതു തന്നെയല്ലേ ജീവിതം..... !!
Keywords:en omanathan prananu vendi,songs,poems,kavithakal,sad poems,mother and baby images
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks