ലോകകപ്പിലും സെഞ്ച്വറിയുടെ കാര്യത്തില്* കേമന്* സച്ചിന്* തന്നെ. ആറ് സെഞ്ച്വറികളുമായാണ് സച്ചിന്* മുന്നില്* തുടരുന്നത്. 1996ല്* കെനിയക്കെതിരെയാണ് സച്ചിന്റെ ആദ്യ ലോ*ക സെഞ്ച്വറി.


കെനിയക്കെതിരെ 127 റണ്*സ് എടുത്ത് സച്ചിന്* പുറത്താകാതെ നില്*ക്കുകയായിരുന്നു. 138 പന്തുകളില്* നിന്ന് ഒരു സിക്സറും 15 ബൌണ്ടറികളും ഉള്*പ്പടെയാണ് സച്ചിന്* ഈ സ്കോറിലെത്തിയത്.

സച്ചിന്റെ അടുത്ത ലോകകപ്പ് സെഞ്ച്വറി ശ്രീലങ്കയ്ക്കെതിരെയായിരുന്നു. 1996 മാര്*ച്ച് രണ്ടിന് നടന്ന മത്സരത്തില്* 137 പന്തുകളില്* നിന്ന് അഞ്ച് സിക്സറുകളും എട്ട് ബൌണ്ടറികളും ഉള്*പ്പടെ 137 റണ്*സ് എടുത്തു.

സച്ചിന്റെ മൂന്നാം ലോകകപ്പ് സെഞ്ച്വറി 1999 മേയ് 23ന് ആയിരുന്നു. കെനിയക്കെതിരെ നടന്ന മത്സരത്തില്* 101 പന്തുകളില്* നിന്ന് 140 റണ്*സുമായി സച്ചിന്* പുറത്താകാതെ നിന്നു.

നമീബിയക്കെതിരെയാണ് സച്ചിന്* തന്റെ നാലാം ലോകകപ്പ് സെഞ്ച്വറി കണ്ടെത്തിയത്. 2003 ഫെബ്രുവരി 23ന് നടന്ന മത്സരത്തില്* 151 പന്തുകളില്* നിന്ന് 18 ബൌണ്ടറികള്* ഉള്*പ്പടെ സച്ചിന്* 152 റണ്*സ് എടുത്തു.

അഞ്ചാം ലോകകപ്പ് സെഞ്ച്വറി സച്ചിന്* കണ്ടെത്തിയത് 2011 ഫെബ്രുവരി 27ന് ഇംഗ്ലണ്ടിനെതിരെയാണ്. 115 പന്തുകളില്* നിന്ന് അഞ്ച് സിക്സറുകളും 10 ബൌണ്ടറികളും ഉള്*പ്പടെ 120 റണ്*സ് ആണ് സച്ചിന്* എടുത്തത്.

സച്ചിന്* ഏറ്റവും ഒടുവില്* ലോകകപ്പ് സെഞ്ച്വറി നേടിയത് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ്. 2011 മാര്*ച്ച് 12ന് നടന്ന മത്സരത്തില്* സച്ചിന്* 101 പന്തുകളില്* നിന്ന് മൂന്ന് സിക്സറുകളും എട്ട് ബൌണ്ടറികളും ഉള്*പ്പടെ 101 റണ്*സ് എടുത്തു.

More stills



Keywords:World cup,Sachin TEndulkar,cricket news,sports news