ഞാന്* നിന്നെയും കാത്തു
ഈ കിളിവാതിലിനരികെ നിശബ്ദയാവുന്നു
വിരഹത്തിന്* ഈരടികളുമായ്
ഒരു കിളി പെണ്ണ് പറന്നകലുമ്പോള്*
ഞാന്* ഓര്*ക്കുന്നു നീ ഇന്നും തനിച്ച്
എന്റെ നെറ്റിയില്* ഋതു -
സന്ധ്യയുടെ കുങ്കുമ പൊട്ടലിയുന്നു
നമ്മുടെ മൌനസംഗീതത്തിലെപ്പോഴും
വിരഹത്തിന്* തിരയടി
ഈ രാവില്* നിന്റെ സൌരഭ്യം
മഴയായ് ഊര്*ന്നു വീഴുമ്പോള്*
ഞാന്* അറിയുന്നു നീ ഇന്നും തനിച്ച്
ഈ രാവു നമ്മുടെ സ്വപ്നങ്ങള്*ക്ക്
പൊന്* തൂവാല തുന്നട്ടെ
സ്വപ്നങ്ങള്*ക്ക് മഴയുടെ വായ്താരി
എന്റെ ഓര്*മയുടെ മുകുളങ്ങളില്*
നിന്റെ ഹൃദയത്തിന്* തുടിപ്പുയരുമ്പോള്*
ഞാനറിയുന്നു നീ ഇന്നും തനിച്ച്.....


Keywords:songs,snehasandhyayude sourabhyam,poems,kavithakal,malayalam songs