ഇന്ത്യ പാകിസ്*ഥാനെ കൂറ്റന്* സ്*കോറില്* എത്തിക്കാതെ പിടിച്ചൊതുക്കിയിട്ടും അര്*ദ്ധശതകം നേടി ധോണി ഒറ്റയ്ക്കു തുഴഞ്ഞിട്ടും ടീം ഇന്ത്യയുടെ അനിവാര്യമായ തകര്*ച്ച തടയാന്* കഴിഞ്ഞില്ല. ഏകദിന പരമ്പരയിലെ രണ്ടാമത്തെ മല്*സരത്തിലാണ് ഇന്ത്യന്* ജയം 251 റണ്*സ്* അകലെ കൈവിട്ടുപോയത്. 84 റണ്*സിനാണ് പാക്പട വിജയം കൊയ്തത്. ടോസ്* നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിംഗിനയയ്*ക്കുകയായിരുന്നു.


പിന്തുണനല്*കാന്* ആരും ഇല്ലാതിരുന്നിട്ടും ധോണിയുടെ ഒറ്റയാള്* പോരാട്ടമാണ് ഇന്ത്യന്* സ്കോര്*ബോര്*ഡിന് അല്*പ്പമെങ്കിലും ജീവന്* വെക്കാന്* കാരണമായത്. ഗംഭീര്*(11), സെവാഗ്(31), കോഹ്ലി(6), യുവരാജ് സിംഗ്(9), റെയ്ന(18), അശ്വിന്*(3), രവീന്ദ്ര ജഡേജ(13), അശോക് ഡിന്*ഡ(0), ഭുവനേശ്വര്* കുമാര്*(0) എന്നിവരാണ് പാക് ബൌളര്*മാരുടെ മുന്നില്* പിടിച്ചുനില്*ക്കാനാവാതെ ആദ്യം തന്നെ പുറത്താ*യത്. 20 ബോളുകള്* ബാക്കി നില്*ക്കുമ്പോള്* രോഹിത് ശര്*മ്മ കൂടി പുറത്തായതോടെ ഇന്ത്യക്ക് മടങ്ങേണ്ടി വന്നു.

നസീര്* ജംഷെഡിന്റെയും (106) ഹഫീസിന്റെയും (76) ബാറ്റിംഗായിരുന്നു പാക്* ഇന്നിംഗ്*സിലെ പുപ്പുലികള്*. ഇരുവരും ഒന്നാം വിക്കറ്റില്* കുറിച്ചത്* 141 റണ്*സിന്റെ ഇന്നിംഗ്*സ്. ഇരുവരേയും ആദ്യ ബൗളിംഗ്* മാറ്റത്തില്* ജഡേജ പുറത്താക്കി. ജംഷഡിനെ ധോനിയുടെ ഗ്*ളൗസില്* എത്തിച്ച ജഡേജ ഹഫീസിനെ ക്*ളീന്* ബൗള്* ചെയ്*തുകളഞ്ഞു. 74 പന്തുകളില്* 10 ബൗണ്ടറികള്* ഹഫീസ്* പായിച്ചു.

രണ്ടാം മല്*സരത്തിലും വിജയം നേടിയതോടെ മൂന്ന് മല്*സരങ്ങളുള്ള പരമ്പര പാകിസ്ഥാന്* 2-0ന് സ്വന്തമാക്കി. 2005ലാണ് പാകിസ്ഥാന്* അവസാനമായി ഇന്ത്യന്* മണ്ണില്* പരമ്പര സ്വന്തമാക്കിയത്. പരമ്പരയിലെ അവസാന മല്*സരം ഡല്*ഹിയില്* ഞായറാഴ്ച നടക്കും.

വിക്കറ്റ് വീഴ്ച: 1-42(9.5), 2-55(11.6), 3-59(14.4), 4-70(18.5), 5-95(25.6), 6-103(31.3), 7-131(39.2), 8-131(39.4), 9-132(39.6), 10-165(47.6)

സ്കോര്*
പാക്കിസ്ഥാന്* 250/10 (48.3)
ഇന്ത്യ 165/10 (48.0)
അമ്പയര്*: ബില്ലി ബൌഡന്*
തേഡ് അമ്പയര്*: എസ് രവി
മാച്ച് റഫറി: റോഷന്* മഹാനാമ
ഇന്ത്യന്* ടീം: സെവാഗ്, ധോണി, യുവരാജ് സിംഗ്, ഗൌതം ഗംഭീര്*, ഇഷാന്ത് ശര്*മ്മ, സുരെഷ്* റെയ്*ന, വിരാട് കോഹ്*ലി, ആര്* അശ്വിന്*, രവീന്ദ്ര ജഡേജ, അശോക് ഡിന്*ഡ, ഭുവനേശ്വര്* കുമാര്*

പാക്കിസ്ഥാന്* ടീം: കമ്രാന്* അക്മല്*, മൊഹമ്മദ് ഹഫീസ്, ഷൊയബ് മാലിക്, ഉമര്* ഗുല്*, യുനിസ് ഖാന്*, മിസ്ബാ-ഉള്* *-ഹഖ്, നസീര്* ജംഷെദ്, സയീദ് അജ്മല്*, അസര്* അലി, മൊഹമ്മദ് ഇര്*ഫാന്*, ജുനൈസ് ഖാന്*


More stills



Keywords:Sevag,Dhoni,Yuvraj Singh,Goutham Gambheer,Ishanth Sharma,Suresh Raina,Virad Kohli,R Aswin,Raveendra Jadeja,Nazeer Jamshed,cricket news, sports news