ഡൽഹിയിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ കൂട്ടംമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന സിനിമയിൽ 'നിർഭയ'യായി അഭിനയിയ്ക്കാൻ താൽപര്യമുണ്ടെന്ന് തെന്നിന്ത്യൻ താരം ലക്ഷ്മി റായ് അറിയിച്ചു.

'എന്ത്കൊണ്ട് ഞാൻ നിർഭയയെ അവതരിപ്പിക്കാതിരിക്കണം. നിർഭയയുടെ പീഡന കഥ രാജ്യത്തെ ജനങ്ങളെ ഒന്നടങ്കം **ഞെട്ടിക്കുകയും പ്രകോപിതരാക്കുകയും ചെയ്തതാണ്. നിർഭയയ്ക്ക് വെള്ളിത്തിരയിൽ ജീവൻ നൽകുന്നതിലൂടെ ഈ സംഭവത്തിൽ എന്രെ പ്രതിഷേധവും അഭിപ്രായവും അറിയിക്കാൻ കഴിയും'-ലക്ഷ്മി പറഞ്ഞു.

'നിർഭയയെ അവതരിപ്പിച്ച് ആ സിനിമയുടെ ഭാഗമാകുന്നതിലൂടെ സമൂഹത്തിൽ ഒളിഞ്ഞു കിടക്കുന്ന ഇത്തരം ഭീകരതകളെ കുറിച്ച് ജനങ്ങളെ ബോധവൽകരിക്കാൻ സാധിക്കും. രാജ്യത്തെ കുട്ടികളുടേയും സ്ത്രീകളുടേയും അവസ്ഥ വളരെ പരിതാപകരമാണ്. നിർഭയയെ അവതരിപ്പിക്കുന്നത് ശരിയല്ല എന്ന് ഞാൻ കരുതുന്നില്ല. തിരക്കഥയുമായി ആരെങ്കിലും സമീപിക്കുകയാണെങ്കിൽ വളരെ സന്തോഷത്തോടെ ആ അവസരം സ്വീകരിക്കും'-തെന്നിന്ത്യൻ സുന്ദരി അറിയിച്ചു.

കുപ്രസിദ്ധ കൊള്ളക്കാരൻ വീരപ്പന്രെ ജീവചരിത്രവുമായി ബന്ധപ്പെട്ട് എ.എം.ആർ രമേഷ് സംവിധാനം ചെയ്യുന്ന കന്നട ചിത്രത്തിൽ പത്രപ്രവർത്തകയായി ലക്ഷ്മി അഭിനയിക്കുന്നു. 'ഒൻപധുല ഗുരു' ആണ് ലക്ഷ്മിയുടെ അടുത്ത ചിത്രം. ഈ ചിത്രം തനിക്ക് വിജയ പ്രതീക്ഷകൾ തരുന്നതാണെന്ന് താരം അറിയിച്ചു.

Lakshmi Rai


Keywords: lakshmi rai,
Lakshmi Rai wants to play Nirbhaya, lakshmi rai as nirbhaya, lakshmi rai latest stills, lakshmi rai new stills, lakshmi rai new news