ലോക്പാലിലെ മോഹന്*ലാലിന്റെ പുത്തന്* ലുക്ക്* സോഷ്യല്* മീഡിയകളില്* തരംഗമാകുന്നു. രണ്ടു തരം ഗെറ്റപ്പുകള്* ആണ് ഇതിനകം പുറത്തിറങ്ങി കഴിഞ്ഞിട്ടുള്ളത്. ലാലിന്റെ സര്*ദാര്*ജി ഗെറ്റപ്പ് അടുത്തിടെ പുറത്തിറങ്ങിയ ടീസറില്* ഉണ്ടെങ്കിലും പുതിയ രൂപം മൂന്നു ദിവസം മുന്*പാണ് മോഹന്*ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിടുന്നത്. ഇറങ്ങിയ ഉടനെ ചിത്രം വൈറല്* ആയി മാറുകയായിരുന്നു.

മോഹന്*ലാലിന്റെ കഥാപാത്രവും ഓരോ ദൗത്യത്തിലും അയാളുടെ ഗെറ്റപ്പും സിനിമയുടെ പ്രധാന ആകര്*ഷണമായിരിക്കും. ചിത്രത്തിന്റെ കൗതുകം ഉണര്*ത്തുന്ന ടീസര്* പുറത്തിറങ്ങിക്കഴിഞ്ഞു. ലാലിന്റെ സര്*ദാര്*ജി ഗെറ്റപ്പാണ് ടീസറിലുള്ളത്.

മോഹന്*ലാല്* അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രമായ നന്ദഗോപാല്* സിനിമയില്* ഒരു ഷെഫാണ്. രുചി ഇഷ്ടപ്പെടുന്നവരുടെ സ്ഥിരതാവളമാണ് നന്ദഗോപാലിന്റെ നന്ദൂസ് ഫുഡ് കോര്*ട്ട്. ഒരു ഷെഫിനപ്പുറം പുറംലോകം കാണാത്ത മറ്റൊരു മുഖമുണ്ട് അയാള്*ക്ക്. അഴിമതിക്കെതിരെയാണ് അയാളുടെ പോരാട്ടം. അതിന് അയാള്* തിരഞ്ഞെടുക്കുന്ന വഴികള്* ഏറെ വിചിത്രവും രസകരവുമാണ്. ഇതാണ് ലോക്പാലിന്റെ ലോകം.

മോഹന്*ലാല്* അരാധകരും ഒപ്പം സിനിമ ലോകവും 2013 ല്* ഏറെ പ്രതീക്ഷ അര്*പ്പിക്കുന്ന ചിത്രം കൂടിയാണ് ലോക്പാല്* . ചിത്രം ജനുവരി 25 നു തിയേറ്ററുകളില്* എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Lokpal


Keywords: mohanlal, mohanlal latest film, mohanlal lokpal, film lokpal gallery, lokpal images, lokpal photos