മലയാള സിനിമയെ വളരെ സീരിയസ് ആയി കാണുന്നു എന്ന് ഭാമ പറഞ്ഞു. ഇതിനു മുന്നോടിയായി രാജേഷ് ഗോപൻ സംവിധാനം ചെയ്യുന്ന മിറർ എന്ന മലയാളം സിനിമയുടെ ഭാഗമാകാൻ ഭാമ തീരുമാനിച്ചു കഴിഞ്ഞു. സ്ത്രീകൾ കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമയാണ് മിറർ. ഭാമയെ കൂടാതെ മലയാളത്തിന്രെ മുൻനിര താരങ്ങളായ ശ്വേത മേനോൻ,​ അപർണ നായർ,​ മേഘ്ന രാജ്,​ ഗൗതമി നായർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

'മുഴുനീള കഥാപാത്രമൊന്നുമല്ലെങ്കിലും സിനിമയുടെ തിരക്കഥ ഗംഭീരമാണ്. വളരെ ബോൾഡ് ആയ ഒരു കഥാപാത്രമാണ് എന്രേത്. അഭിനയസാധ്യതയുള്ള ഇതുവരെ എനിക്ക് ലഭിക്കാത്ത ഒരു കഥാപാത്രം എന്നു തന്നെ പറയാം. ഒരു ന്യൂ ജനറേഷൻ സിനിമ. ഇതിന്രെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു'-ഭാമ പറഞ്ഞു.

കന്നട സിനിമയുടെ തിരക്കിലാണ് നിവേദ്യത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ ഈ സുന്ദരി. അംബാര എന്ന ചിത്രത്തിന്രെ പാട്ടുകളുടെ ചിത്രീകരണത്തിനായി കാഷ്മീർ,​ ലഡാക്ക്,​ ഡാർജിലിംഗ് എന്നീ പ്രകൃതി രമണീയമായ സ്ഥലങ്ങളിലേയ്ക്ക് പോകാനുള്ള സന്തോഷത്തിലാണ് താരം. ബർഫിയാണ് മറ്റൊരു കന്നട ചിത്രം. കന്നടയിലും തെലുങ്കിലും വളരെ ഗ്ലാമർ ആയാണ് ഭാമ അഭിനയിച്ചിരിക്കുന്നത്. മാർച്ചിൽ മിറർ എന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് താരം പറഞ്ഞു.


Bhama

Keywords: bhama ltest stills, bhama gallery, bhama images, bhama photos, bhama in malayalam film, bhama new malayalam film