സ്വിറ്റ്സര്*ലന്*ഡിലെ ഡാവോസില്* നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്* പ്രധാനവിഷയങ്ങളിലൊന്ന് ‘ടാ തടിയാ...’. ഇതെന്ത് കാര്യം എന്നല്ലേ? ജനങ്ങള്*ക്കിടയില്* വര്*ദ്ധിച്ചുവരുന്ന പൊണ്ണത്തടിയെക്കുറിച്ച് വലിയ ചര്*ച്ചയാണ് ലോക സാമ്പത്തിക ഫോറത്തില്* നടന്നത്.


അമിതവണ്ണം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും മാനസിക പ്രശ്നങ്ങളും പരിഹരിക്കാനായി വലിയ തുക ചെലവഴിക്കുന്നത് പല രാജ്യങ്ങളുടെയും സാമ്പത്തികനിലയെ പ്രതിസന്ധിയിലാക്കുന്നു എന്നാണ് ലോക സാമ്പത്തിക ഫോറം വിലയിരുത്തിയത്.

പൊണ്ണത്തടിക്കെതിരായ പ്രവര്*ത്തനങ്ങള്* വരുന്ന രണ്ടു ദശകങ്ങള്*ക്കുള്ളില്* 25 ലക്ഷം കോടി രൂപയിലധികം കവരാന്* പോകുകയാണെന്ന് ഫോറം കണ്ടെത്തി. ഭക്*ഷ്യോത്*പന്നങ്ങള്* ഉല്*പ്പാദിപ്പിക്കുന്ന കമ്പനികളെ കടുത്ത ഭാഷയില്* ഫോറം വിമര്*ശിച്ചു. അമിതവണ്ണം മൂലമുണ്ടാകുന്ന രോഗങ്ങള്*ക്കായി വന്* തോതില്* പണം ചെലവഴിക്കേണ്ടിവരുകയും മരുന്നുകമ്പനികള്* ഈ സാഹചര്യം മുതലാക്കുകയും ചെയ്യുന്ന അവസ്ഥയെക്കുറിച്ച് ഫോറത്തില്* ചര്*ച്ചയുണ്ടായി.

ജീവനക്കാരുടെ അമിതവണ്ണവും മോശം ആരോഗ്യവും കമ്പനികളുടെ പ്രവര്*ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായും ലോക സാമ്പത്തിക ഫോറം വിലയിരുത്തി.

ഇന്ത്യയില്* നിന്ന്* കേന്ദ്ര നഗരവികസനമന്ത്രി കമല്*നാഥ്*, കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ്* ശര്*മ, പൊതുമേഖലാ മന്ത്രി പ്രഫുല്* പട്ടേല്*, ഊര്*ജമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, പ്രമുഖ വ്യവസായികളായ മുകേഷ്* അംബാനി, ആനന്ദ്* മഹീന്ദ്ര, അസിം പ്രേജി, എം എ യൂസഫ്* അലി, ലക്ഷ്മി മിത്തല്*, നരേഷ്* ഗോയല്*, രാഹുല്* ബജാജ്*, സുനില്* ഭാരതി മിത്തല്*, ആദി ഗോദ്*റെജ്*, ഐ സി ഐ സി ഐ മേധാവി ചന്ദ കൊച്ചാര്* തുടങ്ങിയവര്* ലോക സാമ്പത്തിക ഫോറത്തില്* പങ്കെടുക്കുന്നുണ്ട്.


More stills



Keywords:Da Tadiya,Loka sambathika forum,Anand sharma,Lakshmi Mithal,Rahul Bajaj