കൂടാണയാന്* ചിറകു വീശി പറക്കും
പറവകളെപ്പോലെയാണ് സായാഹ്നം
സുന്ദരമായ സായാഹ്നത്തില്* സുര്യന്*റെപ്രഭ
ആഴകടലിന്*റെ അനന്തതയിലേക്കു
നീങ്ങി അപ്രതയക്ഷമാകുന്നു.
ഞാന്* ഏകയാണ് ..
കൂട്ടിന്നു എന്*റെ സ്വപങ്ങള്* മാത്രം ..
കല്ലും മുള്ളും നിറഞ്ഞ വീഥികളിലെ വിഘ്നങ്ങളും
തിരിച്ചടികളും മനക്കരുത്താല്*
വകഞ്ഞു മാറ്റി ജീവിതത്തില്* മുന്നേറിയവര്*
ആണു നമ്മളില്* പലരും.....
ഇളം കാറ്റു വന്നു ചെവിയില്*
ഒരു പ്രണയമന്ത്രം പോലെ നീ തനിച്ചാണ് ..
കൂട്ടിന് ആരും ഇല്ലായെന്നുഓതിയെങ്കില്* ...
ദേഹത്തിനും ദേഹിക്കുമിടയിലെ അന്തരം...
ആഴിയും ആകാശവും പോലെ-
അനന്തമായ വിഹായസ്സിലെ കോടാനുകോടി
നക്ഷത്രങ്ങളെ പോലെ ആണ്*
എന്നു മനസ്സിലാക്കാന്* മറന്നു പോകുന്നു നമ്മള്*……
എല്ലാം വെട്ടിപ്പിടിക്കാന്* ഉള്ള ആവേശത്തിന്*റെ
മറവില്* നിഷ്ട്ടങ്ങള്* എന്തൊക്കെയെന്നു
നമ്മള്* തിരിച്ചറിയുമ്പോഴേക്കും
കാലം നമ്മെ പിന്* തള്ളി പോയിട്ടുണ്ടാകും ..
ഇവിടെ ഓരോരുത്തര്*ക്കും നഷ്ട്ടങ്ങള്* ഓര്*ത്തു
മിഴി നനയുമ്പോള്* ലാഭം
എന്ന പുസ്തകില്* എന്ത് എഴുതിടാം.


Keywords:poems,songs,kavithakal,sad poems,love songs,virahaganangal