-
അമല്‍* നീരദിന്റെ കുഞ്ഞാലിമരയ്ക്കാറില്‍* മമ
അമല്‍* നീരദിന്റെ കുഞ്ഞാലിമരയ്ക്കാറില്‍* മമ്മൂട്ടി?

മോളിവുഡിലെ ഒരു മെഗാ പ്രൊജക്ടില്‍* മമ്മൂട്ടി നായകനാവുമെന്ന് റിപ്പോര്*ട്ടുകള്*. വൈദേശിക ശക്തികളോട് പടവെട്ടി വീരചരമം പ്രാപിച്ച കേരളത്തിന്റെ ഇതിഹാസപുരുഷന്‍* കുഞ്ഞാലിമരയ്ക്കാരുടെ ജീവിതം ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിലേക്കാണ് മമ്മൂട്ടിയുടെ പേര് പറഞ്ഞു കേള്*ക്കുന്നത്. മോളിവുഡിലെ ഏറ്റവും മികച്ച ടെക്*നീഷ്യന്*മാര്‍* അണിനിരക്കുന്ന പ്രൊജക്ടിന്റെ പ്രാഥമിക ചര്*ച്ചകള്* നടന്നുകഴിഞ്ഞുവെന്നാണ് ലഭ്യമാവുന്ന വിവരം. ശങ്കര്‍* രാമകൃഷ്ണന്റെ തിരക്കഥയില്‍* അമല്‍*നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിയ്ക്കാന്‍* സന്തോഷ് ശിവനെത്തുമെന്നാണ് അറിയുന്നത്. മമ്മൂട്ടി നായകനാവുന്ന ചിത്രം നിര്*മിയ്ക്കാന്* പൃഥ്വിരാജ് രംഗത്തെത്തുമെന്നതാണ് ഈ വാര്*ത്തയിലെ മറ്റൊരു കൗതുകം. പൃഥ്വിരാജും സന്തോഷ് ശിവനും ഷാജി നടേശനും ചേര്*ന്നുള്ള സംരംഭമായ ആഗസ്റ്റ് സിനിമയായിരിക്കും കുഞ്ഞാലിമരയ്ക്കാരുടെ നിര്*മാണം ഏറ്റെടുക്കുന്നതത്രേ. ആഗസ്റ്റ് സിനിമയുടെ പ്രഥമചിത്രമായ ഉറുമിയും ഹിസ്റ്ററി സബ്ജക്ടായിരുന്നു കൈകാര്യം ചെയ്തത്. 25 കോടി രൂപ ചെലവ് കണക്കാക്കുന്ന കുഞ്ഞാലിമരയ്ക്കാര്‍* മലയാള സിനിമയിലെ എക്കാലെത്തെയും വലിയ ബിഗ് ബജറ്റ് ചിത്രമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം കുഞ്ഞാലിമരയ്ക്കാരുടെ ജീവിതം സിനിമയാകുന്നുവെന്ന വാര്*ത്തകള്* പുതിയതല്ല. പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടിയെ തന്നെ നായകനാക്കി കുഞ്ഞാലിമരയ്ക്കാരുടെ കഥ സിനിമയാക്കാന്‍* ആലോചിച്ചിരുന്നു. പിന്നീട് സംവിധായകന്* സലീം അഹമ്മദും ഇങ്ങനെയൊരു പ്രൊജക്ടില്‍* താത്പര്യം പ്രകടിപ്പിച്ചതായി വാര്*ത്തകളുണ്ടായിരുന്നു.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks